Tag: court

റെയ്ഡിനിടെ വ്യഭിചാരശാലയിൽ ഉണ്ടെന്നു കരുതി കേസെടുക്കരുത്; ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും ഹൈക്കോടതി

വ്യഭിചാരശാലയില്‍ റെയ്ഡിനിടയില്‍ ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. റെയ്ഡ് നടക്കുന്ന വേളയില്‍ വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും മദ്രാസ് കോടതി വ്യക്തമാക്കി. വ്യഭിചാരശാലയെന്ന് ആരോപിക്കപ്പെട്ട മസാജ് പാര്‍ലറില്‍ നടന്ന റെയ്ഡിനിടെ അറസ്റ്റു ചെയ്യപ്പെട്ടയാള്‍ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

കോടതി ലോക്കറിൽനിന്ന് 100 പവൻ സ്വർണം മോഷണം പോയി; മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ

തൊണ്ടിമുതലായ സ്വര്‍ണം കോടതിയില്‍ നിന്ന് മോഷണം പോയ സംഭവത്തില്‍ കളക്ട്രേറ്റിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷ്ടിച്ചതിനാണ് മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 12.30നാണ് പേരൂര്‍ക്കടിയിലെ വീട്ടില്‍ നിന്ന് ശ്രീകണ്ഠന്‍...

മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി

മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ച്. ധന്‍ബാദ് ഐഐടിയില്‍ ചേരാന്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന പിതാവിന്റെ...

നിയമസഭയിലെ കൈയാങ്കളി; സര്‍ക്കാരിന് തിരിച്ചടി; കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: 2015-ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി കോടതി തള്ളി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം...

ആധാര്‍ ഡേറ്റാ ബെയ്‌സിലേക്കു കടക്കുന്നില്ല; ഗൂഗിള്‍ പേ അക്കൗണ്ട് തുടങ്ങാന്‍ അത്തരം വിവരങ്ങള്‍ ആവശ്യമില്ലെന്നു കമ്പനി കോടതിയില്‍

ഗൂഗിളിന്റെ പണമിടപാടിനുള്ള ആപ്പായ ജിപേ (GPay) അല്ലെങ്കില്‍ ഗൂഗിള്‍ പേ അക്കൗണ്ട് തുറക്കുന്നതിനായി ആധാര്‍ ഡേറ്റാ ബെയ്‌സിലേക്കു കടക്കുന്നില്ലെന്ന് ഗൂഗിള്‍ ഇന്ത്യാ ഡിജിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അത്തരം വിവരങ്ങള്‍ ജിപേ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമില്ലെന്നും കമ്പനി കോടതിയില്‍ പറഞ്ഞു. ...

ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ലോക്ക്ഡൗണ്‍ കാലത്ത് നടപ്പിലാക്കാനാകുമോ..? കേന്ദ്രത്തോട് സുപ്രീം കോടതി

ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വേഗം നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. താത്കാലികമായി നടപ്പിലാക്കുന്ന കാര്യമാണ് സുപ്രിംകോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. ഇരുപത് സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലോക്ക് ഡൗണ്‍...

നിർഭയ കേസിൽ നാടകീയരംഗങ്ങൾ; വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കെ പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകി

നിർഭയ കേസിൽ നാടകീയരംഗങ്ങൾ. വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കെ പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകി. നിർഭയ കേസ് വീണ്ടും സുപ്രീംകോടതിയിൽ കേസ് 2 30ന് പരിഗണിക്കും. അവസാന ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയും തല്ലിയത്തിന് പിന്നാലെ ആണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല...

നിര്‍ഭയ കേസ്​: വധശിക്ഷക്ക്​ സ്​റ്റേയില്ല; മുഴുവന്‍ പ്രതികളേയും വെള്ളിയാഴ്​ച രാവിലെ 5.30ന്​ തൂക്കിലേറ്റും

ന്യൂഡല്‍ഹി:നിര്‍ഭയ കേസ്​ പ്രതികളെ നാളെ രാവിലെ 5.30ന്​ തൂക്കിലേറ്റുമെന്ന്​ ഉറപ്പായി. മരണവാറണ്ട്​ സ്​റ്റേ​ ആവശ്യപ്പെട്ട്​ നിര്‍ഭയകേസ്​ പ്രതികള്‍ നല്‍കിയ ഹരജി ഡല്‍ഹി പട്യാല ഹൗസ്​ കോടതി തള്ളി. നിയമപരമായ നടപടികള്‍ ഇനിയും ബാക്കിയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ഭയ കേസ്​ പ്രതികള്‍ കോടതിയില്‍ ഹരജി നല്‍കിയത്​....
Advertismentspot_img

Most Popular

G-8R01BE49R7