എയര്‍ ടെല്‍, ജിയോ പുതിയ കോളിങ് സംവിധാനം ഈ ഫോണുകളില്‍ മാത്രമേ ലഭിക്കൂ…

ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു ചുവടുപിടിച്ചാണ് അടുത്തിടെ വൈഫൈ കോളിംഗ് ഫീച്ചര്‍ കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. പ്രത്യേകമായി പണം നല്‍കാതെ വൈഫൈയിലൂടെ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനുമുള്ള സംവിധാനമാണ് വൈഫൈ കോളിംഗിലൂടെ കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്നത്.

വോയ്സ് കോളുകള്‍ക്കായി പ്രത്യേക ചാനല്‍ സൃഷ്ടിച്ചാണ് വൈഫൈ നെറ്റ്വര്‍ക്കിലൂടെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നത്. വീട്ടിലെയോ ഏതെങ്കിലും പൊതു വൈഫൈ നെറ്റ്വര്‍ക്കില്‍ നിന്നോ മൊബൈല്‍ ഉപഭോക്താവിന് വൈഫൈ കോളിംഗ് ചെയ്യാം. ഇതിന് പ്രത്യേകം ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നില്ല.

വളരെ കുറഞ്ഞ ഡാറ്റ മാത്രമാണ് ഇതിനായി വേണ്ടിവരുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തയിടങ്ങളില്‍ വൈഫൈ കണക്റ്റിവിറ്റിയിലൂടെ ഫോണ്‍ വിളിക്കാനും ഇതുവഴി സാധിക്കും. വിവിധ ബ്രാന്റുകളുടെ തെരഞ്ഞെടുത്ത ഫോണുകളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ഇരു കമ്പനികളും വൈഫൈ കോളിംഗ് ലഭ്യമാകുന്ന സ്മാര്‍ട്ട്ഫോണുകളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എയര്‍ടെല്‍ വൈഫൈ കോളിംഗ് സംവിധാനവും ജിയോ വൈഫൈ കോളിംഗ് സംവിധാനവും ലഭ്യമാകുന്ന 30 ഫോണുകള്‍ ഇവയാണ്.

1. ഐഫോണ്‍ 11

2. സാംസംഗ് ഗ്യാലക്സി നോട്ട് 10 പ്ലസ്

3. ഐഫോണ്‍ 11 പ്രോ

4. ഷവോമി റെഡ്മി കെ20 പ്രോ

5. ഐഫോണ്‍ 11 പ്രോ മാക്സ്

6. സാംസംഗ് ഗ്യാലക്സി നോട്ട് 10

7. ഐഫോണ്‍ എക്സ്ആര്‍

8. സാംസംഗ് ഗ്യാലക്സി എം30

9. ഐഫോണ്‍ എക്സ്എസ് മാക്സ്

10. സാംസംഗ് ഗ്യാലക്സി എസ് 10 പ്ലസ്

11. ഐഫോണ്‍ എസ്

12. സാംസംഗ് ഗ്യാലക്സി ജെ6

13. ഐഫോണ്‍ 6എസ് പ്ലസ്

14. സാംസംഗ് ഓണ്‍6

15. ഐഫോണ്‍ 7

16. സാംസംഗ് എ10എസ്

17. ഐഫോണ്‍ 7 പ്ലസ്

18. സാംസംഗ് എസ് 10ഇ

19. ഐഫോണ്‍ എസ്ഇ

20. സാംസംഗ് ഗ്യാലക്സി എ30എസ്

21. ഐഫോണ്‍ 8

22. സാംസംഗ് എം20

23. ഐഫോണ്‍ 8 പ്ലസ്

24. സാംസംഗ് എസ്10

25. ഐഫോണ്‍ എക്സ്

26. ഐഫോണ്‍ എക്സ്എസ്

27. ഷവോമി പോകോ എഫ് 1

28. ഷവോമി റെഡ്മി കെ 20

29. സാംസംഗ് ഗ്യാലക്സി എ50എസ്

30. സാംസംഗ് ഗ്യാലക്സി നോട്ട്9

Similar Articles

Comments

Advertismentspot_img

Most Popular