മോദിക്ക് ശത്രു കൊടുത്ത പണി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ലക്നൗവിലെത്തിയ പ്രിയങ്കഗാന്ധിയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപദേശവുമായി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശത്രുഘ്നന്‍ സിന്‍ഹ. നെഹ്റു – ഗാന്ധി കുടുംബത്തിലെ മകള്‍ക്ക് ഇത്തരമൊരു അനുഭവമാണെങ്കില്‍ സാധാരണക്കാര്‍ എന്തുമാത്രം നേരിടേണ്ടിവരുമെന്ന് ചിന്തിക്കാന്‍ ഭയക്കുന്നുവെന്ന് സിന്‍ഹ തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

” ആദ്യം നിങ്ങള്‍ വിഐപി സുരക്ഷ ഒഴിവാക്കി. പിന്നെ എസ്പിജി സുരക്ഷ എടുത്തുമാറ്റി. ഇപ്പോള്‍ നിങ്ങളുടെ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം യുപി പൊലീസ് വളരെ മോശം രീതിയില്‍ അവരോട് പെരുമാറി. ഇത് തീര്‍ത്തും അപലപനീയമാണ്. ” – ശത്രുഘ്നന്‍ സിന്‍ഹ ടീറ്റ് ചെയ്തു. അക്രമം നിയന്ത്രിക്കേണ്ട വഴിയിതല്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ മോദിയെ ഉപദേശിച്ചു.

പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്ത് പ്രതിഷേധിച്ചതിന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നറിയിച്ച് പൊലീസ് പ്രിയങ്കയുടെ വാഹനം തടയുകയായിരുന്നു. നിയന്ത്രണം വകവയക്കാതെ ഒരു പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്നാണ് പരാതി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ലക്നൗവിലെത്തിയ പ്രിയങ്കഗാന്ധിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. അറസ്റ്റിലായവരുടെ കുടംബങ്ങളെ സന്ദര്‍ശിക്കുന്നത് പോലീസ് തടഞ്ഞെങ്കിലും കാല്‍നടയായെത്തി പ്രിയങ്ക കുടുംബാംഗങ്ങളെ കണ്ടു. അസമില്‍ നടത്തിയ റാലിയില്‍ ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ശേഷം നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് അതിക്രമമെമന്നാണ് പ്രിയങ്ക പറയുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലീസ് പ്രിയങ്കയുടെ വാഹനം തടഞ്ഞു. നിയന്ത്രണം വകവയക്കാതെ ഒരു പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്നാണ് പരാതി.

Similar Articles

Comments

Advertismentspot_img

Most Popular