വനിതാ നേതാവിന്റെ രഹസ്യ ഭാഗങ്ങളില്‍ പൊലീസ് മര്‍ദിച്ചുവെന്ന് പരാതി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടം രാജ്യത്ത് കനക്കുകയാണ്. അതേസമയം പ്രതിഷേധത്തിനിടെ ഡല്‍ഹി പോലീസ് രഹസ്യ ഭഗങ്ങളില്‍ മര്‍ദ്ദിച്ചുവെന്ന് പരാതിയുമായി മലയാളി യുവതി. ഡി വൈ എഫ് ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിലുള്ള മെഡിക്കല്‍ സംഘത്തോടൊപ്പം വൊളണ്ടിയറായി പ്രതിഷേധ സ്ഥലത്ത് എത്തിയതായിരുന്നു യുവതി.

പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തുന്നത് കണ്ട പൊലീസ് അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന വനിത പൊലീസുകാര്‍ സ്വകാര്യ ഭാഗങ്ങളില്‍ കൈകടത്തി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത് വരെ ഉപദ്രവം തുടര്‍ന്നു. ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷമാണ് പൊലീസ് ഇവരെ വിട്ടയക്കുന്നത്. ഉപദ്രവിച്ച വനിത പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണ!ര്‍ക്കാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7