മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടിയുടെ ആരോഗ്യ നില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടുതല്‍ മോശമാവുകയായിരുന്നു. എറണാകുളം കടവന്ത്രയിലുള്ള വീട്ടിലായിരുന്നു അന്ത്യം.

പിണറായി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്നു തോമസ് ചാണ്ടി. കുട്ടനാടിന്റെ എംഎല്‍എയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുറച്ചുകാലത്തേക്ക് മന്ത്രിയാവുകയും ചെയ്തു. കുട്ടനാട് പോലെ എന്‍സിപിക്ക് ജയിക്കാന്‍ ദുഷ്‌കരമായ മണ്ഡലത്തില്‍ ജനകീയനായിരുന്നു അദ്ദേഹം.
എന്‍സിപി എന്ന പാര്‍ട്ടിക്കപ്പുറത്തേക്ക് പ്രവര്‍ത്തന മേഖലയും സൗഹൃദബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള നേതാക്കളുമായി ഏറെ വ്യക്തബന്ധമുള്ള നേതാവായിരുന്നു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്നയാളാണ് തോമസ് ചാണ്ടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു തോമസ് ചാണ്ടിയുടെ രാഷ്ട്രീയ തുടക്കം. തുടര്‍ന്ന് എന്‍സിപിയിലേക്ക് എത്തുകയായിരുന്നു. നിലവില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്.

1947 ഓഗസ്റ്റ് 29-നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി, ചെന്നൈയില്‍ നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ നേടി. ഭാര്യ: മേഴ്സ്‌ക്കുട്ടി.

Similar Articles

Comments

Advertisment

Most Popular

എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത്...

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8)...

പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ...