മെസ്സിക്ക് വേണമെങ്കില്‍ ക്ലബ് വിട്ടു പോകാമെന്ന് ബാഴ്‌സലോണ..!!! അന്തംവിട്ട് ആരാധകര്‍

ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ കളിച്ചിട്ടില്ല അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ബാഴ്സയോടുള്ള അമിത വിധേയത്വത്തിന്റെ പേരില്‍ അര്‍ജന്റീനയില്‍ നിന്നു കേള്‍ക്കുന്ന പഴിക്ക് കണക്കുമില്ല. ഒന്നര പതിറ്റാണ്ടായി ബാഴ്സയുടെ നട്ടെല്ലാണ് ലിയോ.

എന്നാല്‍ ഇപ്പോള്‍ മെസ്സി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നൗക്യാമ്പില്‍ നിന്നു പുറത്തുവരുന്നത്. മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും മെസ്സിക്ക് വേണമെങ്കില്‍ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിട്ടുപോകാമെന്നും പറഞ്ഞിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യോ.

2021ലാണ് മെസ്സിയും ബാഴ്സലോണയുമായുള്ള പുതിയ കരാര്‍ അവസാനിക്കുന്നത്. എന്നാല്‍, മെസ്സിക്ക് വേണമെങ്കില്‍ അതിന് മുന്‍പ് തന്നെ കരാര്‍ അവസാനിപ്പിച്ച് മടങ്ങാമെന്നാണ് ജോസഫ് മാരിയ പറഞ്ഞിരിക്കുന്നത്.

ലിയോയുടെ കരാര്‍ 2020-21 സീസണ്‍ വരെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന് വേണമെില്‍ അവസാന സീസണിന് മുന്‍പ് തന്നെ കരാര്‍ അവസാനിപ്പിച്ച് ക്ലബ് വിട്ടുപോകാം-ബാഴ്സയുടെ ഔദ്യോഗിക ക്ലബ് ചാനലില്‍ പ്രസിഡന്റ് പറഞ്ഞു. സാവി, കാര്‍ലോസ് പുയോള്‍, ആന്ദ്രെ ഇനിയേസ്റ്റ എന്നിവരോടും ഇതുതന്നെയായിരുന്നു ക്ലബിന്റെ സമീപനമെന്നും കളിക്കാര്‍ ആ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെസ്സി നിലവില്‍ കാലിലെ പേശിവേദന കാരണം വിശ്രമത്തിലാണ്. മെസ്സിയില്ലാതെ ബാഴ്സ ലാലീഗയില്‍ കഷ്ടപ്പെടുമ്പോഴാണ് പ്രസിഡന്റിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള അവര്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഒരൊറ്റ മത്സരം മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഒരെണ്ണത്തില്‍ തോറ്റു. ഒന്ന് സമനിലയിലായി.

2004 മുതല്‍ ബാഴ്സയുടെ സീനിയര്‍ ടീമിലുള്ള മെസ്സി ക്ലബിനുവേണ്ടി 452 കളികളില്‍ നിന്ന് 419 ഗോളുകളാണ് നേടിയത്. ഇക്കാലയളവിലാണ് മെസ്സി അഞ്ച് ബാലണ്‍ദ്യോര്‍ നേടിയത്. 2017ലാണ് കരാര്‍ പുതുക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7