വിരമിക്കണമെന്ന് മുറവിളി കൂട്ടുന്ന ആരാധകരോട് ഇതാണ് ധോണിയ്ക്ക് പറയാനുള്ളത്. വിക്കറ്റിന് പിന്നില്‍ മായാജാലം കാട്ടിയായിരുന്നു ധോണിയുടെ മറുപടി. ലങ്കയുടെ ആദ്യ നാല് വിക്കറ്റുകള്‍ക്ക് പിന്നിലും ധോണിയുടെ കരങ്ങള്‍ക്ക് പങ്കുണ്ടായിരുന്നു. ഒരു മിന്നല്‍ സ്റ്റംപിങും ഉള്‍പ്പെടെയാണിത്.
ഓപ്പണര്‍മാരായ ദിമുത് കരുണരത്നെയെയും കുശാല്‍ പെരേരയെയും പേസര്‍ ജസ്പ്രീത് ബുമ്ര പുറത്താക്കിയപ്പോള്‍ ക്യാച്ചെടുത്തത് എംഎസ്ഡിയാണ്. ദിമുത് നേടിയത് 10 റണ്‍സും പേരേര അക്കൗണ്ടിലാക്കിയത് 18 റണ്‍സും മാത്രം. 21 പന്തില്‍ 20 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയെ ഹാര്‍ദിക് പാണ്ഡ്യ മടക്കിയപ്പോള്‍ മിന്നും ക്യാച്ചുമായി ധോണിയുടെ ഗ്ലൗസുകള്‍ വീണ്ടും തിളങ്ങി.
കുശാല്‍ മെന്‍ഡിസിനെ വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ നില്‍ക്കേ ധോണി പുറത്താക്കിയത് മിന്നല്‍ സ്റ്റംപിങില്‍. സ്പിന്നര്‍ രവീന്ദ്ര ജഡേജയെ മുന്നോട്ട് കയറി ആക്രമിക്കാന്‍ ശ്രമിച്ച കുശാല്‍ മെന്‍ഡിസിനെ ധോണി അനായാസം സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ 11.4 ഓവറില്‍ നാല് വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ ശ്രീലങ്ക തകര്‍ന്നു.
blob:https://www.cricketworldcup.com/c1bf1544-a1c2-456f-bb51-bbb3ba0a7d05