ആകാംക്ഷക്കും വിവാദങ്ങള്‍ക്കുമിടെ ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ രണ്ടാം ജേഴ്‌സി വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി കിറ്റ് സ്‌പോണ്‍സര്‍മാരായ നൈക്കി പുറത്തിറക്കിയത്. പുതിയ ജേഴ്‌സിക്ക് പത്തില്‍ എട്ടു മാര്‍ക്ക് നല്‍കുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കുകയും ചെയ്തു. ജേഴ്‌സി പുറത്തിറക്കിയതിന് പിന്നാലെ ഇത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി) ജീവനക്കാരുടെ യുണിഫോമാണോ എന്ന് ചോദിച്ച് ആരാധകര്‍ ട്രോളുമായി രംഗത്തെത്തി.
What do you think of this kit? ? #TeamIndia | #CWC19 pic.twitter.com/Bv5KSfB7Uz
— Cricket World Cup (@cricketworldcup) June 29, 2019
എന്നാല്‍ ടീം ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സിയ്‌ക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് ഐഒസി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. രാജ്യത്തെ ഒരുമിപ്പിക്കുന്ന നിറങ്ങള്‍. ഓറഞ്ച് നീല ജേഴ്‌സികള്‍ക്കായി ഹൃദയം നിറഞ്ഞ് കൈയടിക്കു എന്നാണ് ഐഒസിയുടെ ട്വീറ്റ്.
ഫുട്‌ബോളിലെന്നപോലെ ഐസിസി ടൂര്‍ണമെന്റുകളിലും ടീമുകള്‍ക്ക് ഹോം എവേ ജേഴ്‌സികളെന്ന പരിഷ്‌കാരം ഈ ലോകകപ്പ് മുതലാണ് ഐസിസി നടപ്പാക്കി തുടങ്ങിയത്. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ടീം ഇന്ത്യ ഓറഞ്ച് ജേഴ്‌സി അണിഞ്ഞ് കളിക്കാനിറങ്ങുക.
????#INDvENG #newjerseydevils #Dhoni #ViratKohli #staraikelungal #India #indiavsEngland pic.twitter.com/jTMqHrVRQc
— Rajesh Dhoni (@rajeshdhonii7) June 29, 2019
Colors that unite the country ! Join us as we #BleedOrange (and blue) and cheer our hearts out for #TeamIndia for #CWC2019 #CricketCarnival pic.twitter.com/kORHDJJuX7
— Indian Oil Corp Ltd (@IndianOilcl) June 29, 2019
Team India's photoshoot in Orange https://t.co/7ekx8BFpq0
— pathramonline.com (@pathramonline) June 30, 2019