പെര്‍ത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടായി. ഓപ്പണര്‍മാരായ മാര്‍കസ് ഹാരിസ് (70), ആരോണ്‍ ഫിഞ്ച് (50), ഉസ്മാന്‍ ഖവാജ (5) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവര്‍ക്കാണ് വിക്കറ്റ്. ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ലഭിക്കുമ്പോള്‍ ഓസീസ് മൂന്നിന് 145 എന്ന നിലയിലാണ്. ഷോണ്‍ മാര്‍ഷ് (8), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (4) എന്നിവരാണ് ക്രീസീല്‍.
മികച്ച തുടക്കം ലഭിച്ച ഓസീസിന് ഹാരിസ്- ഫിഞ്ച് കൂട്ടുക്കെട്ട് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തും. എന്നാല്‍ ഞൊടിയിടയില്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്. ആറ് ഫോര്‍ ഉള്‍പ്പെടെയാണ് ഫിഞ്ച് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നാലെ എത്തിയ ഖവാജയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. 38 പന്ത് നേരിട്ട താരം നേടിയത് വെറും എട്ട് റണ്‍ മാത്രം. ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. അധികം വൈകാതെ ഹാരിസും കൂടാരം കയറി. വിഹാരിയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. 10 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്സ്.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്ക്കും ആര്‍. അശ്വിനും പകരക്കാരയാണ് ഇരുവും ടീമിലെത്തിയത്. പെര്‍ത്തില്‍ പേസ് ബൗളര്‍മാരെ അനുകൂലിക്കുന്ന പിച്ച് ആയതിനാലാണ് ഉമേഷ് യാദവിനെ കൂടി ടിമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ ജഡേജ ടീമിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.