രണ്ടാം മോദിസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിയ്ക്കുന്നു

ന്യൂഡൽഹി:രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിയ്ക്കുന്നു. നരേന്ദ്രമോദിയെ വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ യോഗം ചേരും. അതിനിടെ ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പുതിയ സര്‍ക്കാര്‍ നടപ്പാക്കേണ്ട നൂറു ദിന പരിപാടികള്‍ തയ്യാറാക്കി സമര്‍പ്പിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
മോദി തന്നെ തുടരും എങ്കിലും ഭരണഘടന അനുസരിച്ച് പുതിയ സര്‍ക്കാര്‍ അധികാരം നല്‍കുന്ന രീതിയില്‍ എല്ലാ നടപടി ക്രമങ്ങളും പാലിയ്ക്കണം. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കി സത്യപ്രതിജ്ഞ ചെയ്യാനാണ് ബിജെപി യുടെ തീരുമാനം. ഇന്നലെ രാത്രി ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് നരേന്ദ്രമോദിയെയും അമിത്ഷായെയും വിജയ തന്ത്രങ്ങള്‍ ഒരുക്കിയതിന് അഭിനന്ദിച്ചു. സര്‍ക്കാര്‍ രൂപികരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ലമെന്ററി ബോര്‍ഡില്‍ ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് ആദ്യ നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഇന്ന് ചേരും. നിയുക്ത എംപി മാരോട് നാളെത്തെതിന് മുന്‍പായ് ഡല്‍ഹിയില്‍ എത്താന്‍ ബിജെപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിന് മുന്നോടിയായാണ് ഈ നടപടി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവായ് തിരഞ്ഞെടുത്താല്‍ ശനിയാഴ്ച തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരണ അവകാശവാദം രാഷ്ട്രപതി ഭവനിലെത്തി ഉന്നയിക്കും. ഞായറാഴ്ച തന്നെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും എന്നാണ് ഇപ്പോഴുള്ള സൂചന. നൂറു ദിന വികസന ജനക്ഷേമ പരിപാടികള്‍ പ്രഖ്യാപിച്ചാകും സര്‍ക്കാരിന്റെ തുടക്കം.

ജൂലൈയില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിയ്ക്കും. പുതിയ മന്ത്രിസഭയില്‍ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി അടക്കം ഉള്ള പ്രധാനികള്‍ ഉണ്ടാകില്ല. പ്രധാന വകുപ്പുകളുടെ ചുമതലകള്‍ വിശ്വസ്തരെ തന്നെ എല്‍പ്പിയ്ക്കാനാണ് നരേന്ദ്രമോദിയ്ക്ക് താത്പര്യം എന്നാണ് സൂചന. കേരളത്തിന് രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിലും പ്രാതിനിധ്യം ഉണ്ടാകും. മന്ത്രിസഭ വികസിപ്പിയ്ക്കുന്ന ഘട്ടത്തിലാകും കേരളത്തില്‍ നിന്നുമുള്ള മന്ത്രിമാര്‍ അധികാരം ഏല്‍ക്കുക. വി.മുരളിധരന്റെ പേരാണ് ഇപ്പോള്‍ പരിഗണിയ്ക്കുന്നത്. അല്‍ഫോന്‍സ് കണ്ണന്താനവും മന്ത്രിസഭയില്‍ തുടരാനാണ് സാധ്യത.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7