‘ഉയരെ’ എന്ന ചിത്രത്തില്‍ പാര്‍വതിയുടേത് പോലെ തന്നെ പ്രധാനമായ കഥാപാത്രമായിരുന്നു ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രവും. മികച്ച പ്രതികരണമാണ് സിനിമയ്ക്കും അഭിനേതാക്കള്‍ക്കും ലഭിക്കുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ആസിഫിന്റെ ഗോവിന്ദ്. ഈ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞതായി സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
ഉയരെയുടെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ആസിഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കീഴില്‍ കമന്റുമായി ഐശ്വര്യ ലക്ഷ്മിയെത്തിയിരുന്നു. ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഇതിന് മറുപടിയായി ‘പൗര്‍ണ്ണമി കുറച്ച് ആസിഡ് എടുക്കട്ടേ’യെന്നാണ് ആസിഫ് കമന്റ് ബോക്‌സില്‍ കുറിച്ചത്.
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ആസിഫ് അലിയും ഐശ്വര്യലക്ഷ്മിയും ഒരുമിച്ച അഭിനയിച്ചിരുന്നു. ആ സിനിമയില്‍ ഐശ്വര്യയുടെ പേര് പൗര്‍ണമി എന്നായിരുന്നു. ആസിഫ് അലിയുടെ ആസിഡ് എടുക്കട്ടെ എന്ന കമന്റിനു മറുപടിയായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇക്ക ഇപ്പോ പച്ചവെള്ളം കാണുന്ന ലാഘവത്തോടെ ആണലോ ആസിഡും കാണുന്നത് എന്നാണ് ഒരാരാധകന്റെ കമന്റ്. ഇതിനോടൊപ്പം ഉയരെയിലെ ആസിഫിന്റെ അഭിനയത്തെയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട.