കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ പട്ടികയില്‍ ഒന്നാമത്; ഹൈദരാബാദും പ്ലേ ഓഫില്‍ ഇടം നേടി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ ഒന്നാമതെത്തി. ഞായറാഴ്ചത്തെ രണ്ട് കളിയും പൂര്‍ത്തിയായതോടെ പ്ലേ ഓഫ് പട്ടികയായി. തുല്യ പോയിന്റാണെങ്കിലും(12) നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്തയെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാം ടീമായി.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.

വാംഖഡെയില്‍ കൊല്‍ക്കത്തയുടെ 133 റണ്‍സ് പിന്തുടര്‍ന്ന മുംബൈ അനായായം ജയത്തിലെത്തുകയായിരുന്നു. 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ജയത്തിലെത്തി. ക്വിന്റണ്‍ ഡി കോക്കിനെ(23 പന്തില്‍ 30) പേസര്‍ പ്രസിദ് പുറത്താക്കി. എന്നാല്‍ അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയും(55) സൂര്യകുമാര്‍ യാദവും(46) ചേര്‍ന്ന് മുംബൈയെ ഒന്‍പതാം ജയത്തിലേക്ക് നയിച്ചു. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്തി. ഡല്‍ഹി മൂന്നാമതും സണ്‍റൈസേഴ്സ് നാലാമതുമാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റിനാണ് 133ലെത്തിയത്. മൂന്ന് പേരെ പുറത്താക്കിയ മലിംഗയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദികും ബുംറയുമാണ് കൊല്‍ക്കത്തയെ ചെറിയ സകോറിലൊതുക്കിയത്. 29 പന്തില്‍ 41 റണ്‍സെടുത്ത ലിന്നും 13 പന്തില്‍ 26 റണ്‍സുമായി റാണയും തിളങ്ങി. ഇഴഞ്ഞുകളിച്ച ഉത്തപ്പ 47 പന്തില്‍ 40 റണ്‍സെടുത്തു. റസലിന് അക്കൗണ്ട് തുറക്കാനാകാതെ പോയപ്പോള്‍ കാര്‍ത്തിക് നേടിയത് മൂന്ന് റണ്‍സ്.

പോയിന്റ് നില ഇങ്ങനെ…

pathram:
Related Post
Leave a Comment