എസ്എസ്എല്‍സി ഫലം അറിയാന്‍ സന്ദര്‍ശിക്കുക…; ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ..

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം തിങ്കളാഴ്ച രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. www.results.kite.kerala.gov.in എന്ന വൈബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാം.

കുട്ടികളുടെ ഫലത്തിനുപുറമേ, സ്‌കൂള്‍, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്സ് എന്നിവയും ആപ്പിലും പോര്‍ട്ടലിലും മൂന്നുമുതല്‍ ലഭിക്കും. റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്കില്‍ ഇതുണ്ടാവും.

കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുള്ള 11769 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെനിന്നുതന്നെ ഫലമറിയാനാവുമെന്നും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിദ്യഭ്യാസമന്ത്രിക്കുപകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫലം പ്രഖ്യാപിക്കും.

പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും. ഐ.സി.എസ്.ഇ. പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

pathram:
Related Post
Leave a Comment