മുംബൈ ബാറ്റ് ചെയ്യുന്നു; മൂന്ന് വിക്കറ്റ് നഷ്ടമായി

മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പോരിനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുന്നു. സ്വന്തം മൈതാനത്ത് ടോസ് നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുംബൈ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എടുത്തിട്ടുണ്ട്.

ഡേവിഡ് വാര്‍ണറില്ലാതെ ഇറങ്ങുന്ന ഹൈദരാബാദിനെതിരെ ഉയര്‍ന്ന് സ്‌കോര്‍ നേടി ആദ്യം തന്നെ മാനസികമായ ആഘാതം എല്‍പ്പിക്കുക എന്ന ലക്ഷ്യമാണ് മുംബൈയ്ക്ക് മുന്നിലുള്ളത്. എന്നാല്‍, ഇതുവരെ തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാത്ത രോഹിത് ശര്‍മ പ്രഹരശേഷി വീണ്ടെടുക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ആതിഥേയ ടീമിന്റെ ആരാധകര്‍.

വാര്‍ണര്‍ക്ക് പകരം ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഹൈദരാബാദ് നിരയില്‍ എത്തിയിരിക്കുന്നത്. സന്ദീപ് ശര്‍മയ്ക്ക് പകരം മലയാളി താരം ബേസില്‍ തമ്പിയും കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ മത്സരത്തിലെ ടീമിനെ അതേപടി നിലനിര്‍ത്തിയാണ് രോഹിത്തും കൂട്ടരും ഇറങ്ങുന്നത്.

pathram:
Related Post
Leave a Comment