രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങും മുമ്പ് സഹതാരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീം പരിശീലന ക്യംപില് പങ്കെടുക്കാനാണ് താരം മടങ്ങിയത്. ഇംഗ്ലണ്ട് ദേശീയ ടീമിനും ഡര്‍ഹം കൗണ്ടി ടീമിനും നല്‍കുന്ന അതേ സ്ഥാനമാണ് രാജസ്ഥാന്‍ റോയല്‍സിനും നല്‍കുന്നതെന്ന് ബെന്‍ സ്റ്റോക്സ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം…
സ്റ്റോക്സിന് ഒരിക്കലും മികച്ച സീസണായിരുന്നില്ല രാജസ്ഥാനൊപ്പം. 20.50 മാത്രമാണ് താരത്തിന്റെ ശരാശി. പന്തെടുത്തപ്പോള്‍ താരം 11.23 ഇക്കണോമി റേറ്റില്‍ റണ്‍ വിട്ടുനല്‍കി. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
"After the England team and Durham, Rajasthan Royals is a team I hold dear to my heart." ?@benstokes38 signed off with an emotional speech. Best of luck, Ben! ?? #HallaBol pic.twitter.com/86VI0XEopN
— Rajasthan Royals (@rajasthanroyals) April 26, 2019