ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രാജസ്ഥാന്‍ 13 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്വറിയുമായി രഹാനെ (82)യും സ്മിത്തു (50)മാണ് കളിക്കുന്നത്. ഒരു ബോള്‍ പോലും നേരിടാതെ സഞ്ജു റണ്ണൗട്ടായി.
ഡല്‍ഹി സന്ദീപ് ലമിച്ചാനെയ്ക്ക് പകരം ക്രിസ് മോറിസിനെ ഉള്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.
രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ് മത്സരം. അജിങ്ക്യ രഹാനെയ്ക്ക് പകരം ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന് കീഴില്‍ രാജസ്ഥാന്റെ രണ്ടാം മത്സരമാണിത്. പോയിന്റ് പട്ടികയില്‍ ഡല്‍ഹി മൂന്നും രാജസ്ഥാന്‍ ഏഴും സ്ഥാനത്താണ്. ഇതുവരെ ഏറ്റുമുട്ടിയ 18 കളിയില്‍ 11ല്‍ രാജസ്ഥാനും ഏഴില്‍ ഡല്‍ഹിയും ജയിച്ചു.