ലോകകപ്പില്‍ ആ ഇന്ത്യന്‍ താരത്തിനെതിരേ ബോള്‍ ചെയ്യാന്‍ ഭയമാണെന്ന് മലിംഗ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് ലസിത് മലിംഗയും ഹര്‍ദ്ദിക് പാണ്ഡ്യയും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെതിരെ മുംബൈയെ വിജയത്തിലെത്തിച്ചത് പാണ്ഡ്യയുടെ ഫിനിഷിംഗ് മികവായിരുന്നു. ജയിക്കാന്‍ രണ്ടോവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെ പവന്‍ നേഗിയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 22 റണ്‍സടിച്ചാണ് പാണ്ഡ്യ മുംബൈക്ക് വിജയം സമ്മാനിച്ചത്.

പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം കണ്ട ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ ലസിത് മലിംഗ പറയുന്നത് ലോകകപ്പില്‍ പാണ്ഡ്യെക്കെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണെന്നാണ്. ബംഗലൂരുവിനെതിരെ എത്ര മനോഹരമായാണ് പാണ്ഡ്യ കളി ഫിനിഷ് ചെയ്തത്. മികച്ച ഫോമിലാണ് അയാള്‍, ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ ഞാന്‍ ഭയക്കും. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുത്. തുടക്കത്തിലെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ അതിന് കഴിയുമെന്നാണ് കരുതുന്നത്-മലിംഗ പറഞ്ഞു.

ഐപിഎല്ലില്‍ മുംബൈക്കായി ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന മലിംഗ എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 46.50 ശരാശരിയില്‍ 186 റണ്‍സടിച്ചു. 191.71 ആണ് പാണ്ഡ്യയുടെ പ്രഹരശേഷി. ബംഗലൂരുവിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലിംഗയും മുംബൈക്കായി ബൗളിംഗില്‍ തിളങ്ങിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7