സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ലക്ഷ്മി രീജീവ്

ഏത് സിനിമാ തിരക്കിലായാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കുകളിലായതിനാല്‍ രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മങ്ങളും കണ്ണ് തുറക്കാതെ നടത്തിയെന്നും അമ്പലത്തില്‍ എത്തി തിരുവാമ്പാടി കൃഷ്ണനെ കാണുന്നതു വരെ താന്‍ കണ്ണ് തുറന്നില്ലെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവയ്ക്കെതിരെ എഴുത്തുകാരി ലക്ഷ്മി രാജീവ് രാഗത്തെത്തി. സുരേഷ് ഗോപിയുടെ പ്രസ്താവനയെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലക്ഷ്മി രാജീവ് പ്രതികരിച്ചത്. കണ്ണ് തുറക്കാതെ എല്ലാം ചെയ്ത് വല്ലയിടത്തും വീണ് തല പൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി രാജീവ് ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടല്‍ റൂമില്‍ നിന്നിറങ്ങി നേരെ തിരുവമ്പാടിയില്‍ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആയേനെ.

കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.

കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷമായി വീട്ടില്‍ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാന്‍ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും,സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണര്‍ന്നു മറ്റുള്ളവര്‍ക്ക് കാണാന്‍ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആള്‍ ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകള്‍ ആയിരിക്കുമെന്നും ഉറപ്പാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7