ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ചൈനയുടെ ഇരട്ടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ്. ചൈനയുടെ ഇരട്ടിയാണ് ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാനിരക്കെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ല്‍ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ല്‍ ഇന്ത്യയില്‍ 94.2 കോടിയും ചൈനയില്‍ 123 കോടിയുമായിരുന്നു ജനസംഖ്യ. 1969 ല്‍ യഥാക്രമം 54.15 കോടിയും 80.36 കോടിയുമായിരുന്നു ജനസംഖ്യ.

ഇന്ത്യയില്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ജനസംഖ്യയുടെ 27 ശതമാനം. 15 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ് 67 ശതമാനം. 65 ന് മുകളില്‍ പ്രായമുള്ള ആറ് ശതമാനം പേര്‍ മാത്രമേ ഉള്ളൂവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്ത്രീക്ക് ശരാശരി 2.3 കുട്ടികളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ, ആയുര്‍ദൈര്‍ഘ്യം 69 ആയി ഉയര്‍ന്നു.

ലക്ഷത്തില്‍ 174 എന്ന കണക്കിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസവസമയത്ത് അമ്മമാര്‍ മരിക്കുന്നത്. 1994 ല്‍ ഇത് ലക്ഷത്തില്‍ 488 ആയിരുന്നു. സ്ത്രീശാക്തീകരണത്തിന് ബാലികാ വിവാഹങ്ങള്‍ ഇന്ത്യയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യുല്‍പ്പാദനം, ലൈംഗിക സ്വാതന്ത്യം എന്നീ അവകാശങ്ങള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. മികച്ച വിദ്യാഭ്യാസം, നല്ല വരുമാനം, ജീവിത സുരക്ഷ എന്നിവ സ്ത്രീകള്‍ക്ക് അന്യമാകുന്നത് ഇങ്ങിനെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7