മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു

ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു. ഇനി നാല് ദിവസംകൂടി കഴിഞ്ഞാല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും. ഇന്നലെ ബുക്കിങ് ഓപ്പണ്‍ ചെയ്തതു മുതല്‍ വളരെ വേഗത്തിലാണ് സീറ്റുകള്‍ നിറയുന്നത്. സംസ്ഥാന വ്യാപകമായി ബുക്കിംഗ് ഇന്നലെ മുതല്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രം വിഷു റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. ഒരു കട്ടുമില്ലാതെ യു/ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുള്ളത്. അടുത്തയാഴ്ച വിഷു റിലീസായി തിയറ്ററുകളിലെത്തുകയാണ്. മധുരയിലെ പ്രമാണിയും ഗുണ്ടയുമായ രാജ ഇത്തവണ എത്തുമ്പോള്‍ രാഷ്ട്രീയക്കാരന്‍ കൂടിയാണ്. 2 മണിക്കൂര്‍ 27 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനമൊരുക്കിയത്. ചിത്രത്തിന്റെ ഹൈലൈറ്റായ ഒരു സംഘടന രംഗം 20 ദിവസത്തിലേറേ സമയമെടുത്താണ് ചിത്രീകരിച്ചത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്. ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സണ്ണി ലിയോണ്‍ ചിത്രത്തിലെ ഒരു നൃത്തരംഗത്തില്‍ എത്തുന്നുണ്ട്.

സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7