ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി എട്ടിനാണ്് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് മത്സരം. തുടര്‍ച്ചയായി മൂന്ന് കളി ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയ്ര്‍സ്‌റ്റോ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ കരുത്ത്. പരുക്കില്‍ നിന്ന് മോചിതനാവാത്ത നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കുമോയെന്ന് ഉറപ്പില്ല.
കരുത്തരായ ചെന്നൈയെ തോല്‍പിച്ചാണ് മുംബൈ ഹൈദരാബാദില്‍ എത്തിയിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, പാണ്ഡ്യ സഹോദരന്‍മാര്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം നിര്‍ണായകമാവും. ആഭ്യന്തര ക്രിക്കറ്റിനായി നാട്ടിലേക്ക് മടങ്ങിയ ലസിത് മലിംഗയുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാവും. ഇരുടീമും പന്ത്രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴില്‍ ഹൈദരാബാദും അഞ്ചില്‍ മുംബൈയും ജയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

445428397