ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ തോല്‍വി ആയിരുന്നു മുംബൈ ഇന്ത്യന്‍സിനോട് ഏറ്റുവാങ്ങിയത്. മുംബൈ 37 റണ്‍സിനാണ് ചെന്നൈയെ തോല്‍പിച്ചത്. തുടക്കത്തിലേ ചെന്നൈയുടെ വിക്കറ്റുകള്‍ നേടാനായതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. 170 സുരക്ഷിത സ്‌കോറായിരുന്നുവെന്നും രോഹിത് ശര്‍മ്മ മത്സര ശേഷം വ്യക്തമാക്കി.
മുംബൈയുടെ 170 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 59 റണ്‍സെടുത്ത കേദാര്‍ ജാദവിന് മാത്രമേ പൊരുതാനായുള്ളൂ. റെയ്‌ന 16 റണ്‍സും ധോണി 12 റണ്‍സും റായ്ഡു പൂജ്യത്തിനും പുറത്തായി. മലിംഗയും ഹര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിനാണ് 170 റണ്‍സെടുത്തത്. 43 പന്തില്‍ 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. ക്രുനാല്‍ പാണ്ഡ്യ 42ഉം ഹര്‍ദിക് പാണ്ഡ്യ എട്ട് പന്തില്‍ 25 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 13 റണ്‍സിന് പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹര്‍ദിക്കാണ് മാന്‍ ഓഫ് ദ മാച്ച്.