ഐപിഎല്ലില്‍ 302 സിക്‌സറുകള്‍ അടിച്ച് ഗെയ്ല്‍ . ട്രിപ്പിള്‍ അടിച്ച ഗെയ്ല്‍ ഒറ്റയ്ക്ക് മത്സരിച്ച് ബോറടിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച ക്രിസ് ഗെയ്ല്‍ ട്രിപ്പിള്‍ സെഞ്ചുറിയും പിന്നിട്ട് 302 ല്‍ എത്തിയിരിക്കുകയാണ്. 114 ഇന്നിങ്‌സുകളില്‍ !നിന്നാണ് വെസ്റ്റിന്‍ഡീസ് താരം ഇത്രയും സിക്‌സറുകള്‍ വാരിക്കൂട്ടിയത്!. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മല്‍സരത്തില്‍ നേരിയ പരുക്കുമൂലം പുറത്തിരിക്കേണ്ടി വന്നിരുന്നില്ലെങ്കില്‍ ഗെയ്!ലിന്റെ സിക്‌സ് നേട്ടം ഇതിനും മുകളില്‍ പോയേന്നെ…
റോയല്‍ ചാലഞ്ചേഴ്‌സ് താരം ഡിവില്ലിയേഴ്‌സിനുള്ളത് 192 സിക്‌സറുകളാണ്. ഡിവില്ലിയേഴ്‌സ് ഇനി എത്ര കാലം കളിക്കേണ്ടിവരും പന്ത് അടിച്ചു ബൗണ്ടറി കടത്തുന്ന ഈ പോരാട്ടത്തില്‍ ക്രിസ് ഗെയ്‌ലിന് ഒപ്പമെത്താന്‍? ഉത്തരമില്ലാത്ത ചോദ്യമാണിത്. പന്തിന്റെ ‘ആറാട്ടിലെ’ ഗെയ്‌ലിന്റെ റെക്കോര്‍ഡിന് ഇളക്കം തട്ടില്ലെന്ന പക്ഷക്കാരാകും എബിഡിയുടെ ആരാധകര്‍ പോലും. പരുക്കു കാരണം ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നഷ്ടമായ മനുഷ്യന്റേതാണ് ഈ അവിശ്വസനീയ സിക്‌സര്‍ നമ്പറുകള്‍. ഒരു സീസണില്‍ യൂണിവേഴ്‌സല്‍ ബോസ് ശരാശരി പറത്തി വിടുന്നത് 29 സിക്‌സറുകള്‍. ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ചതിന്റെ റെക്കോര്‍ഡും ഗെയ്‌ലിന്റെ പേരില്‍ തന്നെ 2013ല്‍ പുണെ വോറിയേഴ്‌സിനെതിരെ 175 റണ്‍സടിച്ച മത്സരത്തില്‍ നേടിയ 17 എണ്ണം.പ്രീമിയര്‍ ലീഗില്‍ ആളിക്കത്തുന്ന എം.എസ്. ധോണിക്കും സുരേഷ് റെയ്‌നക്കുമൊന്നും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലാണ് സിക്‌സര്‍ പ്രകടനത്തിന്റെ കാര്യത്തില്‍ ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന വിന്‍ഡീസ് അതികായന്‍. ഇനി ആരെങ്കിലും ഗെയ്‌ലിന്റെ നേട്ടം മറികടക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ടീം ഇന്ത്യയുടെ നായകനും ഉപനായകനുമായ വിരാട് കോഹ്‌ലി – രോഹിത് ശര്‍മ ജോടിക്കാണ്. പക്ഷേ ചെറിയ കാലമൊന്നും പോരെന്നു മാത്രം. ഇപ്പോഴത്തെ എണ്ണവും അകലവും കണക്കിലെടുത്താല്‍ ബൗണ്ടറിക്ക് അപ്പുറം തന്നെയാണ് ഇരുവര്‍ക്കും ഈ റെക്കോര്‍ഡ്.പ്രീമിയര്‍ ലീഗില്‍ 185 സിക്‌സറുകളുമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇപ്പോള്‍ വിരാടിനെക്കാള്‍ മുന്നിലാണ്. റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലുള്ളത് 178 സിക്‌സറുകള്‍