രാജസ്ഥാനെതിരേ പഞ്ചാബ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റ് നഷ്ടമായി; ഗെയ്‌ലിന് അര്‍ധ സെഞ്ച്വറി

ജയ്പൂര്‍: രാജസ്ഥാല്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടം. 12 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 എന്ന നിലയിലാണ്. കെ.എല്‍ രാഹുലി (4)ന്റെയും മയങ്ക് അഗര്‍വാളിന്റെ (22) യും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ക്രിസ് ഗെയ്ല്‍ (54), സര്‍ഫറസ് ഖാന്‍ (15)എന്നിവരാണ് ക്രീസില്‍. ധവാല്‍ കുല്‍കര്‍ണി, കൃഷ്ണപ്പ ഗൗതം എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിന്റെ ഫലം ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. രാഹുല്‍ തിരികെ പവലിയനിലെത്തി. കുല്‍കര്‍ണിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു രാഹുല്‍.

നേരത്തെ, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ടീമിലുള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. മലയാളിതാരം സഞ്ജു സാംസണും ടീമിലുണ്ട്. ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് രാജസ്ഥാന്റെ ഓവര്‍സീസ് താരങ്ങള്‍. ക്രിസ് ഗെയ്ല്‍, നികോളാസ് പുറന്‍, മുജീബ് റഹ്മാന്‍, സാം കുറന്‍ എന്നിവര്‍ പഞ്ചാബിലുണ്ട്.

ടീം രാജസ്ഥാന്‍: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, കൃഷ്ണപ്പ ഗൗതം, ശ്രേയാസ് ഗോപാല്‍, ജോഫ്രാ ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ്, ധവാല്‍ കുല്‍കര്‍ണി

ടീം പഞ്ചാബ്: ക്രിസ് ഗെയ്ല്‍, ലോകേഷ് രാഹുല്‍ (വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, നികോളസ് പുറന്‍, മന്‍ദീപ് സിങ്, സാം കുറന്‍, ആര്‍. അശ്വിന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുജീബ് റഹ്മാന്‍, അങ്കിത് രജ്പുത്.

Similar Articles

Comments

Advertismentspot_img

Most Popular