പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ..!!! കെ.ടി. ജലീലിന്റെ പോസ്റ്റ് വിവാദത്തില്‍

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ ജി എന്ന വാചകത്തോടൊപ്പം ഒരു ട്രോള്‍ ചിത്രവും കെടി ജലീല്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ‘ ശെടാ… പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ’ എന്നാണ് കുറിച്ചിരിക്കുന്നത്.

ഇത് ഹിന്ദി സംസാരിക്കുന്നവരെ ജോലിയുടെ പേരിലും വംശീയമായും അധിക്ഷേപിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ ഫേസ്ബുക്കില്‍ തന്നെ പ്രതികരണവുമായി പികെ ഫിറോസും വിടി ബല്‍റാമും അടക്കമുള്ളവര്‍ രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പ്രതികരണം ബോധമില്ലാതെയാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും ബല്‍റാം കുറിക്കുന്നു.പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്…’ എന്നായിരുന്നു ഫിറോസിന്റെ പരിഹാസം.


പോസ്റ്റിലെ ‘പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല’ എന്ന വാചകവും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. എലിമാളം എന്ന് വിശേഷിപ്പിച്ചത് വയനാട് മണ്ഡലത്തില്‍ മത്സരിക്കുുന്ന സിപിഐയെ ആണെന്നും വയനാട് മണ്ഡലത്തെയും മന്ത്രി അവഹേളിച്ചെന്നും ആരോപണമുയരുന്നുണ്ട്. മന്ത്രിയുടെ പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

pathram:
Leave a Comment