അങ്കമാലി പ്രധാനമന്ത്രി എന്നൊക്കെ പറയുന്ന പോലെയാണ് വയനാട്ടിലെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് തട്ടിവിടുന്നത്…

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാന നേതാക്കള്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍വി വഴങ്ങേണ്ടി വരും എന്ന ഭയമാണ് രാഹുലിനെ വയനാട് എത്തിച്ചതെന്നാണ് ബിജെപി പരിഹാസം.

ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. അങ്കമാലിയിലെ പ്രധാനമന്ത്രി എന്നു പറയുന്നതുപോലെയാണ് വയനാടിന്റെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ്സ്‌കാര്‍ തട്ടി വിടുന്നതെന്നാണ് ശോഭ സുരേന്ദ്രന്റെ പരിഹാസം. തന്റേ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശോഭ പറഞ്ഞത്. മറ്റ് മണ്ഡലങ്ങളിലെ ഓര്‍മ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ പ്രധാനമന്ത്രി വിശേഷണം ഇല്ലാതാക്കരുതെന്നും ശോഭ ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അങ്കമാലിയിലെ പ്രധാനമന്ത്രിയെന്ന് രേവതി പറയുമ്പോലെയാണ് വയനാടിന്റെ പ്രധാനമന്ത്രിയെന്നൊക്കെ കോണ്‍ഗ്രസ്സ്‌കാര്‍ തട്ടി വിടുന്നത്. ഇന്ത്യയുടെ ഭൂപടം ഇടയ്‌ക്കെങ്കിലും എടുത്തു നോക്കുന്നത് നന്നായിരിക്കും. ഹരിത കുങ്കുമ പതാക കേരളത്തിലുള്‍പ്പടെ ഉയര്‍ന്നു നിക്കും. ചിക്കമംഗ്ലൂരുവും ബെല്ലാരിയും ചരിത്രം പൊക്കിയെടുത്തു വരുന്നവരോട് ഒന്നേ പറയാനുള്ളൂ, മറ്റ് മണ്ഡലങ്ങളിലെ ഓര്‍മ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ ഫോറെവര്‍ ഭാവി പ്രധാനമന്ത്രി വിശേഷണം കല്ലത്താക്കരുത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7