ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹര്‍ദിക് പാണ്ഡ്യയും..!!!

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനി ഐപിഎല്‍ ആവേശത്തിലേയ്ക്ക്. ടീമുകളും താരങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയും ഐപിഎല്‍ പരിശീലനം ആരംഭിച്ചു. ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അടിച്ചുകൊണ്ടായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്‍ പരിശീലനം ആരംഭിച്ചത്. താരം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒപ്പം ഒരു ചോദ്യവും ‘ഈ ഷോട്ടിന് പിന്നിലെ എന്റെ പ്രേരണ ആരെന്ന് ഊഹിക്കുക?’

സ്വകാര്യ ടെലിവിഷന്‍ ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുറച്ച് നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന താരം കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തിലാണ് വീണ്ടും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയപ്പോള്‍ താരത്തിന് പരുക്ക് വിലങ്ങു തടിയാവുകയായിരുന്നു. ഐപിഎല്ലിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് പാണ്ഡ്യയുടെ ശ്രമം.

മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ഐപിഎല്ലില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 2015 മുതല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിയ്ക്കുന്ന പാണ്ഡ്യ ടീമിലെ നിര്‍ണായക താരമാണ്. 2015ലും 2017ലും മുംബൈ ഇന്ത്യന്‍സിന് കിരീടം സമ്മാനിക്കുന്നതിലും താരം പങ്കാളിയായി. ഐപിഎല്ലിന്റെ പന്ത്രാണ്ടാം പതിപ്പിലും കിരീട സാധ്യതകളില്‍ മുംബൈ ഇന്ത്യന്‍സ് മുന്നിലുണ്ട്. പരിചയസമ്പന്നരുടെ നിരയാണ് മുംബൈ.

pathram:
Related Post
Leave a Comment