ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ശിക്ഷാകാലായളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്നു മാസമാണ് ഇതിനായി കാലയളവ് നല്‍കിയത്. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ശ്രീശാന്തും ശക്തമായി വാദിച്ചിരുന്നു. ഐ.പി.എല്‍. ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐ. വാദം.

ബി.സി.സി.ഐ. വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേയാണ് 35കാരനായ ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. വിദേശത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാവുന്നില്ലെന്നാണ് ശ്രീശാന്തിന്റെ വാദം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment