ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയലക്ഷ്യം

റാഞ്ചി: ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സ് കൂട്ടുകെട്ടു തീര്‍ത്ത് ആരോണ്‍ ഫിഞ്ച് –- ഉസ്മാന്‍ ഖവാജ സഖ്യം നല്‍കിയ ഉജ്വല തുടക്കം മുതലാക്കാന്‍ ഓസീസിന് സാധിച്ചില്ല. റാഞ്ചി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയലക്ഷ്യം. ഏകദിനത്തിലെ കന്നി സെഞ്ചുറി കുറിച്ച് ഉസ്മാന്‍ ഖവാജയും, 12–ാം ഏകദിന സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ പുറത്തായ ഫിഞ്ചും ചേര്‍ന്ന് മല്‍സരം ഓസീസിന്റെ വരുതിയില്‍ നിര്‍ത്തിയതാണ്. എന്നാല്‍, ഓപ്പണിങ് കൂട്ടുകെട്ടു പൊളിഞ്ഞ ഗ്യാപ്പിലൂടെ നൂഴ്ന്നു കയറിയ ഇന്ത്യന്‍ ബോളര്‍മാര്‍ ഓസീസിനെ 313 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 313 റണ്‍സെടുത്തത്. അവസാന 10 ഓവറില്‍ എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന് നേടാനായത് 69 റണ്‍സ് മാത്രം.

ഖവാജ 113 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 104 റണ്‍സെടുത്തു. ഫിഞ്ചാകട്ടെ, 99 പന്തില്‍ 10 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 93 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 31.5 ഓവര്‍ ക്രീസില്‍നിന്ന ഇവരുടെ സഖ്യം 193 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (31 പന്തില്‍ 47), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (26 പന്തില്‍ പുറത്താകാതെ 31), അലക്‌സ് കാറെ (17 പന്തില്‍ 21) എന്നിവരും ഓസീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ 193ല്‍ നില്‍ക്കെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് കുല്‍ദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എല്‍ബിയില്‍ കുരുങ്ങിയ ഫിഞ്ച് ഡിആര്‍എസിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെ അവസരം മുതലെടുത്ത് ഇരച്ചുകയറിയ ഇന്ത്യന്‍ ബോളര്‍മാര്‍ ഓസീസിനെ നിലയ്ക്കുനിര്‍ത്തി.

മൂന്നാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്!വെല്‍ വമ്പനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചുനിന്നു. അര്‍ധസെഞ്ചുറി ലക്ഷ്യമാക്കി കുതിച്ച മാക്‌സ്!വെല്ലിനെ ഒടുവില്‍ രവീന്ദ്ര ജഡേജയുടെ ഏറില്‍ ധോണി റണ്ണൗട്ടാക്കി. 31 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സെടുത്താണ് മാക്‌സ്!വെല്‍ കൂടാരം കയറിയത്.

pathram:
Related Post
Leave a Comment