ലഫ്റ്റനന്റ് കേണല്‍ ധോണി ടീമംഗങ്ങള്‍ക്ക് നല്‍കി; ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത് ‘സൈനിക തൊപ്പി’ ധരിച്ച്..!!!

റാഞ്ചി: ഇന്ത്യന്‍ സൈന്യത്തിനുള്ള ആദരമെന്ന നിലയില്‍ റാഞ്ചി ഏകദിനത്തില്‍ ‘സൈനിക തൊപ്പി’ ധരിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സൈനികരോടുള്ള ആദരസൂചകമായി ഇന്ത്യന്‍ താരങ്ങള്‍ പ്രത്യേകം തയാറാക്കിയ സൈനിക തൊപ്പിയുമായി കളത്തിലിറങ്ങിയത്. ലഫ്റ്റനന്റ് കേണല്‍ കൂടിയായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് സൈനിക തൊപ്പി കൈമാറിയത്.

ഈ മല്‍സരത്തിനു പ്രതിഫലമായി ലഭിക്കുന്ന മാച്ച് ഫീ, എല്ലാ ഇന്ത്യന്‍ താരങ്ങളും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ കൂടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്!ലി അറിയിച്ചു. ടോസിനു തൊട്ടുപിന്നാലെയാണ് കോഹ്!ലി ഇക്കാര്യം അറിയിച്ചത്.

‘ഇതു വളരെ പ്രത്യേകതകള്‍ ഉള്ളൊരു തൊപ്പിയാണ്. ഇന്ന് ധരിച്ചു കളിക്കാനുള്ള തീരുമാനം നമ്മുടെ സൈനികരോടുള്ള ആദരസൂചകമാണ്. ഞങ്ങളെല്ലാവരും മാച്ച് ഫീയും ധീര രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കു നല്‍കും. നമ്മുടെ സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ എല്ലാ ഇന്ത്യക്കാരോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. നമ്മുടെ സൈനികരുടെ കുടുംബങ്ങളോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യാം’ – കോഹ്‌ലി പറഞ്ഞു.

pathram:
Related Post
Leave a Comment