“സഞ്ജു മത്സരിച്ചത് തന്നേക്കാൾ ​ഗെയിം ചേഞ്ചറായ റിഷബ് പന്തിനോട്, പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ”… ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപെട്ടുത്താതിൽ വിശദീകരണവുമായി സുനിൽ ഗാവസ്‌കർ

‘ടീമിലെടുക്കാത്തതിൽ നിരാശപ്പെടേണ്ട, കാരണം സഞ്ജു മത്സരിച്ചത് തന്നേക്കാൾ ​ഗെയിം ചേഞ്ചറായ റിഷബ് പന്തിനോടാണ്!’ സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പന്തിനെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് സുനിൽ ഗാവസ്കർ രംഗത്ത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ സെഞ്ച്വറികൾ ഉൾപ്പെടെ സമീപകാലത്ത് മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടും സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇതിനെതിരെ പല പ്രമുഖരും രം​ഗത്തെത്തിയിരുന്നു. ഇതിനൊരു വിശദീകരണവുമായാണ് സുനിൽ ​ഗവാസ്കർ രം​ഗത്തെത്തിയിരിക്കുന്നത്

‘സഞ്ജുവിനെ ഒഴിവാക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ സെഞ്ച്വറികൾ ഉൾപ്പെടെ മിന്നുംപ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ അവനെ ഒഴിവാക്കിയതിൽ യാതൊരു ന്യായവും പറയാനില്ല. പക്ഷേ ഇവിടെ റിഷഭ് പന്തിനെതിരെയാണ് സഞ്ജുവിന് മത്സരിക്കേണ്ടി വന്നത്. ഏകദിന മത്സരങ്ങളിൽ ഗെയിം ചേഞ്ചർ ആയി മാറാൻ കഴിവുള്ള താരമാണ് പന്തെന്ന് നമുക്ക് എല്ലാവർക്കും അറിയാം. മാത്രമല്ല പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ. പക്ഷേ സഞ്ജുവിനെക്കാൾ മികച്ച ബാറ്ററാണ് പന്തെന്ന് പറയാൻ സാധിക്കില്ല’.

‘സഞ്ജു സാംസണേക്കാൾ കുറച്ചുകൂടി മികച്ച രീതിയിൽ മത്സരത്തെ മാറ്റിമറിക്കാനുള്ള കഴിവ് പന്തിനുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടാണ് സഞ്ജുവിനെ ഇത്തവണ ഇന്ത്യ ഒഴിവാക്കിയത്. പക്ഷേ ഈ ഒഴിവാക്കലിൽ സഞ്ജു ഒരിക്കലും നിരാശപ്പെടേണ്ട കാര്യമില്ല. കാരണം ഒരുപാട് ക്രിക്കറ്റ് പ്രേമികൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേട്ടത്തെയും സ്‌നേഹിക്കുന്നുണ്ട്’, ഗാവസ്‌കർ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു അവസാനമായി കളത്തിലിറങ്ങിയത്. പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയത് ഉൾപ്പെടെ മിന്നും പ്രകടനമാണ് മലയാളി താരം കാഴ്ച വച്ചത്. ഇതുവരെ 16 ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്കായി സഞ്ജുവിന് കളിക്കാൻ സാധിച്ചത്.

2023 ഡിസംബറിലാണ് സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി അവസാനം ഏകദിന മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ അന്ന് സെഞ്ച്വറി നേടിയാണ് സഞ്ജു മടങ്ങിയത്. വൺഡൗണായി ഇറങ്ങിയ സഞ്ജു 114 പന്തിൽ 108 റൺസായിരുന്നു അന്ന് നേടിയത്. എന്നാൽ അതിനു ശേഷം മുതൽ സഞ്ജുവിനെ ഏകദിന ടീമിലേക്ക് ബിസിസിഐ പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ, ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികൾ അറസ്റ്റിൽ, പ്രതികൾ ചെയ്തിരുന്നത് ഇങ്ങനെ: പോളണ്ടിലേക്കെന്നു പറഞ്ഞ് പണം കൈപ്പറ്റും, പിന്നീട് റഷ്യയിലേക്ക് ഓഫിസ് മാറ്റമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും

pathram desk 5:
Related Post
Leave a Comment