ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നതിനിടെ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. വെബ്‌സൈറ്റില്‍ ഉള്ളടക്കത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനൊപ്പം നില്‍ക്കുന്ന ജിഫ് ചിത്രമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബൊഹിമിയന്‍ റാപ്‌സഡി എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഒരു വീഡിയോ രംഗവും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ മുതല്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിലാരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വെബ്‌സൈറ്റിന്റെ തകരാറുകള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന സന്ദശമാണ് വെബ്സൈറ്റില്‍ പിന്നീട് കണ്ടത്.

ഇതുവരെ ഏതെങ്കിലും ഹാക്കര്‍മാരോ ഗ്രൂപ്പുകളോ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദിവ്യ സ്പന്ദനയുള്‍പ്പെടെയുള്ളവര്‍ ബിജെപി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7