Tag: hacking

2.2 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോര്‍ന്നു, എത്രയും വേഗം പാസ്‌വേഡ് മറ്റണമെന്ന് നിർദ്ദേശം

2.2 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോര്‍ന്ന തായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇന്ത്യയുടെ ഏറ്റവും വിപുലമായ പഠന പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയുടെ (Unacademy) ഡേറ്റാബെയ്‌സ് ചോര്‍ന്നതായാണ്‌ റിപ്പോർട്ട്.പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 2.2 കോടി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാര്‍ക്‌വെബില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ സൈബ്ള്‍ (Cyble) വെളിപ്പെടുത്തി....

കരുതിയിരിക്കുക…, കൊറോണ കംപ്യൂട്ടറിലേക്കും; രോഗ വിവരങ്ങളും മുന്നൊരുക്കങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക…

ലോക ജനതയെ ഭീതിയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെ പറ്റിയുള്ള വിവരങ്ങളും സ്വകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേശങ്ങള്‍ അയച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ...

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നതിനിടെ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. വെബ്‌സൈറ്റില്‍ ഉള്ളടക്കത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനൊപ്പം നില്‍ക്കുന്ന ജിഫ് ചിത്രമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബൊഹിമിയന്‍ റാപ്‌സഡി എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഒരു...

കൊച്ചിയില്‍ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ വഴി ചോര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റിൽ

കൊച്ചി: എളമക്കര സ്വദേശിയുടെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചോര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്തിനെയാണ് നിയമവിരുദ്ധമായി ചോര്‍ത്തിയ വിവരങ്ങള്‍ വച്ച് ഭീഷിണിപ്പെടുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ആലപ്പുഴ ബാങ്ക് ജീവനക്കാരനാണ്. ഐടി ആക്ട് പ്രകാരമാണ്...
Advertismentspot_img

Most Popular

G-8R01BE49R7