ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തോടെ വീണ്ടും വിവാദമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ബാറ്റിങ്. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്കായി ധോനി 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. ഇതോടെ 20 ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 126 റണ്‍സ് മാത്രം. ഒരേയൊരു സിക്സ് മാത്രമായിരുന്നു ധോനിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. സ്ട്രൈക്ക് റേറ്റ് വെറും 60 മാത്രവും. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ധോനിയുടെ കാലം കഴിഞ്ഞെന്നും ട്വന്റി 20യില്‍ നൂറില്‍ താഴെ സ്െ്രെടക്ക് റേറ്റില്‍ കളിക്കുന്ന താരം എന്തിനാണ് ടീമിലെന്നും തരത്തിലുള്ള കമന്റുകള്‍ ട്വിറ്ററില്‍ നിറയുകയാണ്.
ധോനിക്ക് പ്രത്യേകം വിശ്രമം നല്‍കേണ്ടതില്ലെന്നും മത്സരത്തിനിടയില്‍ തന്നെ അദ്ദേഹം അതിനുള്ള സമയം കണ്ടെത്തുന്നുണ്ടെന്നുമായിരുന്നു മറ്റൊരു കമന്റ്.
അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനോട് മൂന്നു വിക്കറ്റിന് തോറ്റു. അവസാന ഓവറില്‍ വിജയിക്കാനാവശ്യമായ 14 റണ്‍സ് അടിച്ചെടുത്താണ് ഓസീസ് വിജയം പിടിച്ചെടുത്തത്. പാറ്റ് കമ്മിന്‍സും ജേ റിച്ചാഡ്സണുമാണ് ഉമേഷ് യാദവിന്റെ അവസാന ഓവറിലെ അവസാന പന്തില്‍ ഓസീസിനെ വിജയത്തിലെത്തിച്ചത്. ഇരുവരും ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.