കാസര്‍കോട്: ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് മാധ്യമങ്ങള്‍ കാര്യമാക്കാത്ത സ്ഥിതിയാണെന്നും മാധ്യമങ്ങള്‍ അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം വച്ചു പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇടത്പക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ കൊലചെയ്യപ്പെട്ടാല്‍ അത് വലിയ കാര്യമായി കാണേണ്ടതില്ല ഇതാണ് പൊതുവായ നിലപാട്. ജനാധിപത്യത്തിന്റെ കാവലാളായി നില്‍ക്കേണ്ട നല്ലൊരു ഭാഗം മാധ്യമങ്ങള്‍ ഈ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ആരോപിക്കുന്നു.
ഇടതുപക്ഷ വിരോധവും അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധവും മാധ്യമ വാര്‍ത്തകളെ ബാധിച്ചിരിക്കുകയാണ്, ഈ പറയുന്നവരുടെ നാക്കിന്‍ തുമ്പത്തോ പേനത്തുമ്പിലോ അല്ല ജനങ്ങളുടെ ഹൃദയത്തിലാണ് പ്രസ്ഥാനത്തിന്റെ സ്ഥാനമെന്ന് മാധ്യമങ്ങളെ വിമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.