ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട..! ഭാഗ്യലക്ഷ്മി മറുപടിയുമായി

ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി മുടി മുറച്ചു നല്‍കുന്നതിനെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. ഫേയ്സ് ബുക്ക് പേജിലാണ് ഭാഗ്യലക്ഷ്മി പെണ്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. ക്യാന്‍സറിനെ അതിജീവിച്ച ജെസ്ന ഇമ്മാനുവേല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കുന്നതിന് പകരം സാമ്പത്തിക സഹായമാണ് നല്‍കേണ്ടതെന്നുള്ള ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വാര്‍ത്തയായതോടെ കഴിഞ്ഞ ദിവസം മുടി ദാനം ചെയ്ത ഭാഗ്യലക്ഷ്മി പെണ്‍കുട്ടിക്ക് മറുപടിയുമായി രംഗത്തെത്തി. ഇതില്‍ ജെസ്ന ഇമ്മാനുവേലിനെ വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്.

മറുപടി നല്‍കികൊണ്ടുള്ള ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?
നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ.. എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട.
ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.
മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി യും ഞാനല്ല
അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം…
അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്..

നേരത്തെ മുടി മുറിച്ചു നല്‍കുന്നതിന് പകരം സാമ്പത്തിക സഹായമാണ് വേണ്ടെതെന്നും മുടി നല്‍കിയാലും വിഗ്ഗിന് ചെലവു വരുന്നുണ്ടെന്നും ജെസ്‌ന ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ജെസ്ന ഇമ്മാനുവേലിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ

പ്രിയ സുഹൃത്തുക്കളെ,
എന്റെ പേര് Jensa Emmanu-el

ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യം, എന്നെ പോലെ തന്നെ ക്യാന്‍സര്‍ സര്‍വൈവേഴ്സ് ആയിട്ടുള്ള ഒത്തിരി സുഹൃത്തുക്കള്‍ പറയാന്‍ ആഗ്രഹിച്ച ഒരു കാര്യം ആണ്. കുറച്ചു വര്‍ഷങ്ങളായി കണ്ടു വരുന്ന ഒരു പ്രേവണത ആണ് ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി എന്ന തലകെട്ടോടു കൂടിയ തല മുണ്ഡനം ചെയ്ത ചിത്രങ്ങള്‍. ഇത് ശെരിക്കും വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണു എന്നത് കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് മനസിലാകും.ക്യാന്‍സര്‍ രോഗികള്‍ക്കു മുടി കൊണ്ട് വെല്ല്യ പ്രേയോജനം ഒന്നും ഇല്ല.ഈ വിഗ് വാങ്ങിയിട്ട് ഉള്ള ചിലര്‍ 20000വും 25000 ഒക്കെ ആണ് മുടക്കിയത് . ഇതില്‍ എവിടെയാണ് ക്യാന്‍സര്‍ രോഗിക്ക് ഉള്ള സഹായം ആകുന്നത് ???. ആഗ്രഹം ഉള്ളവര്‍ നേരിട്ട് വെല്ല സാമ്പത്തിക സഹായവും ചെയ്യൂ…..കാന്‍സര്‍ വന്ന് ട്രീറ്റ്മെന്റ് എടുത്തപ്പോള്‍ മുടി കൊഴിയുന്നത് സ്വഭാവികം. അതില്‍നാല്‍ തന്നെ മറ്റൊറൊരാളുടെ തല ക്യാന്‍സര്‍ രോഗിയുടെ പേരില്‍ മുട്ട അടിച്ചു കാണാന്‍ ഒരു രോഗിയും സത്യത്തില്‍ ആഗ്രഹിക്കുന്നില്ല . ആരെങ്കിലും അന്വേഷിച്ചിട്ട് ഒക്കെ ആണോ ഈ സാഹസത്തിനു മുതിരുന്നത്???നിങ്ങള്‍ അന്വേഷിച്ചിട്ട് ആണ് എങ്കില്‍ ഏതേലും ക്യാന്‍സര്‍ വന്ന വെക്തി ഈ വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കിട്ട് ഉണ്ടോ?????? എന്നെ പോലെ തന്നെ ക്യാന്സറിനോട് പൊരുതിയ പലരെയും എനിക്ക് അറിയാം. ഈ പറഞ്ഞ ഒരാള് പോലും നിങ്ങള്‍ ഈ പറയുഞ്ഞ വിഗ് വെക്കാന്‍ താല്പര്യം ഉള്ളവര്‍ അല്ല . ക്യാന്‍സര്‍ വന്ന് സ്ഥിതീകരിച്ഛ് കഴിഞ്ഞാല്‍ 80 % ആള്‍ക്കാരും ആ രോഗത്തെ ഉള്‍ക്കൊള്ളും. പിന്നെ ദൈവം അവര്‍ക്ക് എല്ലാംത്തിനോടും പൊരുതാനും പൊരുത്തപ്പെടാനും ഉള്ള ആത്മധൈര്യംവും കൊടുക്കും. അതിനാല്‍ തന്നെ മുടി കൊഴിയുന്നതോ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ അവര്‍ക്ക് ഒരു പ്രശ്നം അല്ല. കാരണം അവര്‍ക്ക് ചികിത്സയുടേതായ വേറെ പല പ്രേശ്നങ്ങളും ഉണ്ട്. അതാണ് അപ്പോള്‍ വലുത്. (ബാഹ്യമായ മാറ്റങ്ങള്‍ താല്‍ക്കാലികം ആണ് എന്ന് അറിയാം ). ഈ വിഗ് പോലെ ഉള്ള സാധനങ്ങള്‍ ആ സമയത്തു ഇറിറ്റേഷന്‍ ഉണ്ടാക്കും. ട്രീറ്റ്മെന്റ് ടൈമില്‍ വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്.മാത്രവും അല്ല ഈ ഒരു സാഹചര്യം അവരെ കൂടുതല്‍ ആത്മധൈര്യം ഉള്ളവരാക്കാന്‍ കൂടെ ഉപകരിക്കുന്നതാണ്. ഈ വിഗ് ഉണ്ടാക്കാന്‍ വ്യാപകമായി മുടി മുറിച്ചു നല്കുന്നതില്‍ എന്തോ വലിയ തട്ടിപ്പ് ഉണ്ട് തീര്‍ച്ച(ആലോചിച്ചു നോക്കൂ )..രോഗികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഈ മുടി മുറിക്കല്‍ പ്രേഹസനം സമൂഹത്തിനു കുറേ തെറ്റായ സന്ദേശങ്ങളും നല്കുന്നുമുണ്ട്(ക്യാന്‍സര്‍ വന്നാല്‍ മുടി വീണ്ടും വരില്ല, ക്യാന്‍സര്‍ ജീവിതത്തിന്റെ അവസാന വാക്കാണ് എന്നിങ്ങനെ നീളുന്നു). ദയവു ചെയ്തു ക്യാന്‍സര്‍ രോഗികളെ വെറുതെ വിടൂ അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ. ശെരിക്കും ഇത് ഒക്കെ കാണുന്ന രോഗികളുടെ മാനസികാവസ്ഥ ഓരോരുത്തരും ഒന്ന് ചിന്തിച്ചു നോക്കണം.ക്യാന്‍സര്‍ രോഗികളുടെ പേരില്‍ പല പല വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും അവരുടെ സഹതാപതരംഗത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താതെ ഇരിക്കൂ…………
(ക്യാന്‍സറിനോട് പൊരുതുന്നവര്‍ക്കും, പൊരുതി ജയിച്ചവര്‍ക്കും,പൊരുതുന്നവര്‍ക്കും, വേണ്ടി സമര്‍പ്പിക്കുന്നു )

എന്ന്,
ജെസ്ന ഇമ്മാനുവേല്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7