അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 299 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാട്ടി റായുഡു (36 പന്തില്‍ 24) എന്നിവര്‍ പുറത്തായി. ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 66 പന്തില്‍ രണ്ടു ബൗണ്ടറികള്‍ സഹിതമാണ് കോഹ്‌ലി 49–ാം ഏകദിന അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോഹ്‌ലി 74 റണ്‍സോടെയും മഹേന്ദ്രസിങ് ധോണി ആറു റണ്‍സോടെയും ക്രീസില്‍.
മൂന്നാം വിക്കറ്റില്‍ കോഹ്!ലി–റായുഡു സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയ്ക്കായി ജേസണ്‍ ബെഹ്‌റന്‍ഡ്രോഫ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 90 പന്തില്‍ 112 റണ്‍സ് കൂടി വേണം.