സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല; ബില്ലിനെതിരേ എസ്എന്‍ഡിപി സുപ്രീം കോടതിയിലേക്ക്

ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമദൂരം പറഞ്ഞ് നടന്നിരുന്ന എന്‍.എസ്.എസുകാര്‍ ഇപ്പോള്‍ ബി.ജെ.പിയായിക്കഴിഞ്ഞു. ഏഴ് ദിവസം കൊണ്ട് ഇതുപോലൊരു ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ് എന്‍.എസ്.എസ്. ഭരണഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവരണ ബില്ല്. ഭരണഘടനയില്‍ അംബേദ്കര്‍ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം വേണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അധികാരമില്ല.

നേരത്തെയും ചില സര്‍ക്കാരുകള്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം സുപ്രീം കോടതി തടയുകയായിരുന്നു. ഈ പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കും. സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല. ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുന്നതിന്റെ ധാര്‍മികതയെ കുറിച്ച് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7