തനിക്ക് അബദ്ധം സംഭവിച്ചെന്ന് അംപയര്‍ : നോ ബോള്‍ ആയിരുന്നില്ല, വിക്കറ്റ് തന്നെയായരുന്നു

മിര്‍പുര്‍: ഇന്നലെ എന്നെ സംബന്ധിച്ച് മോശം ദിവസമായിരുന്നു. വിന്‍ഡീസും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ട്വന്റി-20യില്‍ തനിക്ക് അബദ്ധം സംഭവിച്ചെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയമില്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും മത്സരം നിയന്ത്രിച്ച അമ്പയര്‍ തന്‍വീര്‍ അഹമ്മദ്. ഇത്തരം അബദ്ധം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. ഓരോ വ്യക്തിക്കും നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ട്. തനിക്ക് സംഭവിച്ച അബദ്ധത്തെ പ്രതിരോധിച്ച് തന്‍വീര്‍ പറയുന്നു. വിന്‍ഡീസ് താരം ഒഷെയന്‍ തോമസിന്റെ നോ ബോള്‍ അല്ലാത്ത ഒരു പന്ത് നോ ബോള്‍ വിളിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിന്റെ വിക്കറ്റെടുത്ത പന്തായിരുന്നു അത്. വിന്‍ഡീസ് താരങ്ങള്‍ വിക്കറ്റ് ആഘോഷിക്കുന്നതിനിടെ തന്‍വീര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു. ഇതുകണ്ട് എല്ലാവരു അമ്പരന്നു. ഒഷെയ്ന്റെ കാലുകള്‍ ക്രീസിനും ഏറെ പിറകിലായിരുന്നുവെന്ന് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ തെളിഞ്ഞു. ഇതോടെ ഇത് കളിക്കളത്തില്‍ ചൂടുപിടിച്ച വാഗ്വാദങ്ങളിലേക്ക് നയിച്ചു.
തീരുമാനം റിവ്യൂ ചെയ്യണമെന്നായിരുന്നു വിന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റിന്റെ ആവശ്യം. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരും മൂന്നാം അമ്പയറും മാച്ച് റഫറിയും ഇടപ്പെട്ട നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിന് ലഭിച്ച ഫ്രീ ഹിറ്റില്‍ അവര്‍ സിക്സ് അടിക്കുകയും ചെയ്തു. പക്ഷേ മത്സരം വിന്‍ഡീസിന് അനുകൂലമായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7