ചരിത്ര വിജയം നേടിയതിനു പിന്നാലെ കോച്ച് രവി ശാസ്ത്രി വിവാദത്തില്‍: ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി

അഡ്ലെയ്ഡ്: ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവി ശാസ്ത്രി വിവാദത്തില്‍. ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന്റെ ചരിത്ര വിജയം നേടിയതിനു പിന്നാലെയാണിത്. വിജയത്തിനുശേഷം മത്സരത്തില്‍ ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ശാസ്ത്രി ഹിന്ദിയിലെ തെറിവാക്കുപയോഗിച്ചത്. ‘തീര്‍ച്ചയായും വിട്ടുകൊടുക്കില്ലായിരുന്നു, പക്ഷെ കുറച്ചുനേരത്തേക്ക് അവിടെ’……. എന്ന് പറഞ്ഞാണ് ശാസ്ത്രി ഹിന്ദിയിലെ മോശം വാക്കുകള്‍ ഉപയോഗിച്ചത്. ലൈവ് ചര്‍ച്ചക്കിടെയായിരുന്നു ഇത്.
ഇതുകേട്ട് കമന്ററി ബോക്സില്‍ സുനില്‍ ഗാവാസ്‌ക്കര്‍ക്കൊപ്പമുണ്ടായിരുന്ന മുന്‍ ഓസീസ് മൈക്കല്‍ ക്ലാര്‍ക്ക് ശാസ്ത്രി എന്താണ് ഹിന്ദിയില്‍ പറഞ്ഞതെന്ന് ഗവാസ്‌കറോട് ചോദിച്ചു. എന്നാല്‍ അത് തനിക്ക് പരിഭാഷപ്പെടുത്താനാവില്ലെന്നായിരുന്നു ഗവാസ്‌കറുടുടെ മറുപടി. കുട്ടികളും കുടുംബങ്ങളും എല്ലാം കാണുന്ന ചാനലായതിനാല്‍ ശാസ്ത്രി പറഞ്ഞത് പരിഭാഷപ്പെടുത്താനാവില്ലെന്നായിരുന്നു ഗവാസ്‌കറുടെ മറുപടി.
ശാസ്ത്രിയുടെ മോശം വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിലര്‍ ശാസ്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കളിയാക്കലുകളുമായാണ് രംഗത്തെത്തിയത്. മത്സരത്തില്‍ ഓസീസ് വാലറ്റം ചെറുത്തുനിന്നപ്പോള്‍ ഇന്ത്യ കളി കൈവിടുമെന്ന് വരെ ആരാധകര്‍ ശങ്കിച്ചെങ്കിലും ഒടുവില്‍ വിജയം ഇന്ത്യയുടെ വഴിക്കായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7