െ്രെകസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റ് താരം മരിച്ചെന്ന് വ്യാജ വാര്‍ത്ത. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം താരമായിരുന്ന നേഥന്‍ മക്കല്ലം മരിച്ചുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഫാന്‍ ഹബ് എന്ന ഫേസ്ബുക് പേജിലൂടെയാണ് നേഥന്‍ മക്കല്ലത്തിന്റെ മരണവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത വന്നതിന് പിന്നാലെ മുമ്പത്തേക്കാളും ഊര്‍ജ്ജസ്വലനായി താന്‍ ജീവനോടെയുണ്ടെന്നു പറഞ്ഞ് നേഥന്‍ മക്കല്ലം രംഗത്തെത്തി. വ്യാജ വാര്‍ത്ത എവിടെനിന്നാണ് വന്നതെന്ന് അറിയില്ലെന്നും നേഥന്‍ മക്കല്ലം വ്യക്തമാക്കി.
വ്യാജവാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ വിക്കിപിഡിയയിലും നേഥന്‍ മക്കല്ലം മരിച്ചതായി അവരുടെ പേജില്‍ അപ്‌ഡേറ്റ് ചെയ്തു. ഇതോടെ സംഭവത്തിന് കൂടുതല്‍ ആധികാരികത കൈവരുകയായിരുന്നു. അതിനിടെ വാര്‍ത്ത കേട്ട് ഇന്ത്യന്‍ ടീം അംഗങ്ങള്‍പോലും ന്യൂസിലന്‍ഡ് പ്ലേയേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹീത്ത് മില്‍സിനെ ഫോണില്‍ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആരാഞ്ഞു. ഹീത്ത് മില്‍സ് നേഥന്‍ മക്കല്ലത്തെ ബന്ധപ്പെട്ടശേഷമാണ് ആരാധകര്‍ക്കും കളിക്കാര്‍ക്കും ആശ്വാസമായത്.
അതേസമയം, താന്‍ വിമാനത്തില്‍ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇത്തരമൊരു വാര്‍ത്ത കണ്ടതെന്നും അതു കണ്ട് തന്റെ ഹൃദയം തകര്‍ന്നുവെന്നും നേഥന്‍ മക്കല്ലത്തിന്റെ സഹോദരനും മുന്‍ നായകനുമായ ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു. ഇതാര് ചെയ്താലും അവരെ കണ്ടുപിടിക്കുമെന്നും ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കി.
I am alive and kicking more than ever before. Not sure where this news has come from but this is fake. Love you all. pic.twitter.com/WZ1nuX4LUo
— Nathan McCullum (@MccullumNathan) December 1, 2018