ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം പൂര്‍ത്തിയായി; സന്തോഷം പങ്കുവച്ച് അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ രണ്ടാം സംവിധാന സംരംഭവും ആദ്യ എഴുത്ത് സിനിമയുമായ ഈ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തി. ഫേയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ ഗോപി നന്ദി അറിയിച്ചത്.

ഫേയ്‌സ്ബുക്ക് പോസ്റ്റ് താഴെ

ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ(എഴുത്തു)സിനിമ.!!! എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..!!! വാക്കിലൊതുങ്ങാതെ സ്‌നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാര്‍..!! നന്ദി..!! പ്രൊഡക്ഷനിലെ ബിജുവില്‍ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാര്‍ത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയില്‍ ഒതുക്കാന്‍ കഴിയില്ല എന്ന് അറിയാം..!! എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാര്‍ത്ഥന്‍, ബാലു, അമൃത്, ലാല്‍, ആരോണ്‍, ഓസ്റ്റിന്‍, ശിവറാം, ആന്‍മി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു..!! ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റര്‍ ഹെയ്‌നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹര്‍ഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂര്‍ണമായി വെള്ളിത്തിരയിലെത്താന്‍..!! കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..
പ്രാര്‍ത്ഥനയോടെ..
സ്‌നേഹത്തോടെ അരുണ്‍ ഗോപി

Similar Articles

Comments

Advertismentspot_img

Most Popular