ദുബായ്: രാജ്യാന്തര ട്വന്റി20 റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ഉജ്വല പ്രകടനമാണ് റാങ്കിങ്ങിലെ കുതിച്ചുചാട്ടത്തിന് കുല്‍ദീപിന് തുണയായത്. ഈ പരമ്പരയില്‍ നാലു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് 20 സ്ഥാനം പിന്നിട്ട് മൂന്നാം റാങ്കിലെത്തി. ആദ്യമാണാണ് കുല്‍ദീപ് യാദവ് ആദ്യ അഞ്ചില്‍ ഇടം പിടിക്കുന്നത്. 714 പോയിന്റുള്ള കുല്‍ദീപിനു മുന്നില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ (793 പോയിന്റ്), പാക്കിസ്ഥാന്‍ താരം ഷതബ് ഖാന്‍ (752) എന്നിവര്‍ മാത്രം.
കുല്‍ദീപ് ഒഴികെ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല. 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുസ്‌വേന്ദ്ര ചാഹലാണ് റാങ്കിങ്ങില്‍ ഇന്ത്യക്കാരില്‍ രണ്ടാമന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ചാഹലിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. റാങ്കിങ്ങില്‍ കൂടുതല്‍ പിന്നിലേക്കു പോയ ഇന്ത്യയുടെ പേസ് ബോളിങ് ദ്വയത്തില്‍ ഭുവനേശ്വര്‍ കുമാര്‍ 20ാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര 21ാം സ്ഥാനത്തുമാണ്.
അതേസമയം, ഇന്ത്യയ്‌ക്കെതിരെ രണ്ട് ഇന്നിങ്‌സിലായി മൂന്നു വിക്കറ്റെടുത്ത ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ 17 സ്ഥാം പിന്നിട്ട് 5ാം റാങ്കിലെത്തി. ബോളര്‍മാരിലെ ആദ്യ പത്തു പേരില്‍ പേസ് ബോളറായി പാക്കിസ്ഥാന്‍ ഫഹീം അഷ്‌റഫ് മാത്രം. സിഡ്‌നിയില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ കളിയിലെ കേമന്‍ പട്ടം നേടിയ ക്രുനാല്‍ പാണ്ഡ്യ 98ാം സ്ഥാനത്തുണ്ട്. വിരമിച്ചെങ്കിലും ഇന്ത്യക്കാരനായ ആശിഷ് നെഹ്‌റ ഇപ്പോഴും 94ാം റാങ്കിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ (46), വാഷിങ്ടണ്‍ സുന്ദര്‍ (57) എന്നിവരാണ് റാങ്കിങ്ങില്‍ ഇടം പിടിച്ച മറ്റുവള്ളവര്‍.ബാറ്റ്‌സ്മാന്‍മാരില്‍ ആറാം സ്ഥാനം നിലനിര്‍ത്തിയ ലോകേഷ് രാഹുല്‍ തന്നെ ഇന്ത്യക്കാരില്‍ ഒന്നാമത്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍ രോഹിത് ശര്‍മയും ഒന്‍പതാം സ്ഥാനം നിലനിര്‍ത്തി. ശിഖര്‍ ധവാന്‍ (11), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (14) എന്നിവരും തല്‍സ്ഥാനം നിലനിര്‍ത്തി. സമീപകാലത്ത് മികച്ച പ്രകടനങ്ങളുമായി ശ്രദ്ധ നേടുന്ന ദിനേഷ് കാര്‍ത്തിക് 92ാം സ്ഥാനത്തേക്ക് കയറി