കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാന്‍ നീക്കം നടക്കുന്നതായി സൂചന. തൃപ്തിയ്ക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധമാണ് വിമാനത്താവണത്തില്‍ നടക്കുന്നത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചിരിക്കുകയാണ്. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തിയും പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുക്കുന്നു. പുലര്‍ച്ചെ 4.40 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. എന്നാല്‍ പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.ശരണം വിളികളുമായി പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനു പേരാണ് വിമാനത്താവളത്തിനു പുറത്തുള്ളത്. തൃപ്തി ദേശായിക്കൊപ്പം മറ്റ് ആറ് യുവതികളുമുണ്ട്. വിമാനത്താവളത്തില്‍ എത്തുന്നതു മുതല്‍ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്കു കത്ത് അയച്ചിരുന്നെങ്കിലും അതിന് മറുപടി നല്‍കിയിരുന്നില്ല. സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പൊലീസും അറിയിച്ചിരുന്നു. അതേസമയം, ഇന്നു വൈകിട്ട് അഞ്ചിന് മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കും.
വന്‍ പ്രതിഷേധം: തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാന്‍ നീക്കം
Similar Articles
ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച
കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും...
ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയതെ ചതി വന്നവഴി മനസിലായി.. കൂട്ടുകാരനോടുമാത്രം പറഞ്ഞു ഗ്രീഷ്മ ചതിച്ചു… പിന്നീട് പ്രണയിനിയെ ഒറ്റിക്കൊടുക്കാത്ത മൗനം… ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു മനസിലാക്കി പിതാവിനോട് പറഞ്ഞു മരണം വന്ന വഴി…
തിരുവനന്തപുരം: വിഷം തളർത്തിയ ശരീരവുമായി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയയുടനെ ഷാരോണിന് മനസിലായി തന്റെ ഈ അവസ്ഥ എങ്ങനെയുണ്ടായതാണെന്ന്... ഗ്രീഷ്മയുടെ വീട്ടിൽ നിന്നു ശർദ്ദിച്ചുകൊണ്ടിരങ്ങിവന്ന ഷാരോൺ റെജിനോടു പറഞ്ഞിരുന്നു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന്......