ഈ സംരംഭം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ആശംസിച്ച് ഗണേഷ് കുമാറിന്റെ ഉദ്ഘാടന പ്രസംഗം

പല ഉദ്ഘാടനങ്ങളും ഇതിനു മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ഉദ്ഘാടനം ഇത് ആദ്യമാകും. സംരംഭങ്ങള്‍ക്ക് മികച്ച വിജയവും ഒപ്പം വലിയ വളര്‍ച്ചയും ആശംസിച്ചു കൊണ്ടാണ് പല ഉദ്ഘാടകരും ഉദ്ഘാടനം നടത്താറുള്ളത്. വലുതും ചെറുതുമായ പ്രസംഗങ്ങള്‍ ഒക്കെ നടത്തിയാണ് ഉദ്ഘാടനം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ് ഗണേഷ് കുമാര്‍.

ഈ സംരംഭം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ആശംസിക്കുകയാണ്. എന്നാല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്ത സംരംഭം എന്തെന്നറിഞ്ഞാല്‍ എംഎല്‍എയുടെ വാക്കുകളുടെ പൊരുള്‍ വ്യക്തമാകും. പത്തനാപുരം വിളക്കുടിയില്‍ പുതിയതായി ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് എംഎല്‍എ ഇങ്ങനെ ആശംസിച്ചത്.

രോഗികള്‍ വരാതെ ഈ ആശുപത്രി എത്രയും വേഗം അടച്ചു പൂട്ടി പൊളിഞ്ഞ് പോകണേ ദൈവമേ, ഇത് നിലനില്‍ക്കല്ലേ ആശുപത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎല്‍എ പറഞ്ഞു. ഇത് വിജയിക്കട്ടെ എന്ന് പറയുന്നത് വലിയ അപകടമാകുമെന്നും രോഗികള്‍ വരാതായി ഇത് എത്രയും വേഗം തന്നെ അടച്ചുപൂട്ടട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. ജിസിഎന്‍ ന്യൂസ് പത്തനാപുരം എന്ന പേജിലൂടെയാണ് എംഎല്‍എ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular