മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നല്ലത്…..!!! തൃപ്തി ദേശായിയോട് പി സി ജോര്‍ജ്ജ്

തിരുവനന്തപുരം : ശബരിമല സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ കടുത്ത വിമര്‍ശനവുമായി പി സി ജോര്‍ജ്ജ് എം എല്‍ എ. തൃപ്തി ദേശായി ഒട്ടും തൃപ്തി ഇല്ലാതെ തിരിച്ചു പോകുമെന്നാണ് പി സിയുടെ വാക്കുകള്‍. ഏത് മതവിശ്വാസം ആയാലും അത് മാന്യമായി സംരക്ഷിക്കപ്പെടുന്നവരുടെ നാടാണിത്. അക്കാര്യത്തില്‍ ഇവിടെ ജാതിമത ഭേദമില്ല.അതോര്‍ത്ത് കൊണ്ട് മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നല്ലതെന്നും എംഎല്‍എ വ്യക്തമാക്കി.
സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി നല്‍കിയ കത്തിനെ വിമര്‍ശിച്ച പി സി, ഏതെങ്കിലും രണ്ട് പെണ്ണുങ്ങള്‍ വന്ന് കാറു കൊണ്ട് വരാന്‍ പറഞ്ഞാല്‍ അത് നടപ്പാക്കാന്‍ ഉള്ളവരാണോ പൊലീസും മുഖ്യമന്ത്രിയും എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇത്തരത്തിലൊരു കത്തയച്ച് കേരള മുഖ്യമന്ത്രിയെ അവര്‍ അപമാനിച്ചുവെന്നും പിസി കുറ്റപ്പെടുത്തി.
അതേസമയം ശബരിമല ദര്‍ശനത്തിനായി ഇന്ന് രാവിലെ 4.30 നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയാഥെ കുടുങ്ങി കിടക്കുകയാണ. പുലര്‍ച്ചെ 4.30 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് 10 മണി ആയിട്ടും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നിരവധി അയ്യപ്പഭക്തര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി െ്രെഡവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.
പുലര്‍ച്ചെ 4.45 ഓടെ വിമാനത്തിലെത്തിയ ഇവര്‍ക്ക് വിമാനത്താവളത്തിന് പുറത്ത് പോകാന്‍ സ്വന്തമായി വാഹന സംവിധാനം സജ്ജീകരിക്കാന്‍ സാധിച്ചിട്ടില്ല. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി െ്രെഡവര്‍മാര്‍ തൃപ്തിയെ കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ തൃപ്തി ദേശായിയെ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7