ആ ഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച ശേഷം ലാല്‍ ജോസ് നേരിടേണ്ടി വന്ന ഒരു പരാജയചിത്രമായിരുന്നു രണ്ടാം ഭാവം. രണ്ടാം ഭാവത്തിന്റെ പരാജയം മാനസികമായി തകര്‍ത്ത ലാല്‍ ജോസ് ഒരുപാട് വിഷമിച്ചു. അപ്പോള്‍ ദിലീപാണ് ലാല്‍ ജോസിന് കരുത്ത് നല്‍കിയത്.
അങ്ങനെ അടുത്ത സിനിമയ്ക്കായുള്ള കഥ തേടി ലാല്‍ ജോസ് യാത്ര തിരിച്ചു. ലാല്‍ജോസിനൊപ്പം രഞ്ജന്‍പ്രമോദും യാത്രയില്‍ ഉള്‍പ്പെട്ടിരുന്നു. അങ്ങനെ നിലമ്ബൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കവേയാണ് ലാല്‍ ജോസിനോടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത ചോദ്യമെത്തിയത്.
പുതിയ സിനിമയുടെ കഥ തേടി വന്ന ലാല്‍ ജോസിന്റെ മുഖത്ത് നോക്കി സുഹൃത്ത് പറഞ്ഞു, സിനിമക്കാര്‍ അഹങ്കാരികളാണ്, ദന്തഗോപുരത്തില്‍ താമസിക്കുന്ന നിങ്ങള്‍ക്കൊന്നും സാധാരണക്കാരുടെ കഥ അറിയില്ല, കഥ കിട്ടണമെങ്കില്‍ ചുറ്റും നോക്കണം, മദ്യപിച്ചു കൊണ്ടുള്ള സുഹൃത്തിന്റെ വിവരണം കേട്ട് ലാല്‍ ജോസ് ആദ്യമൊന്നു പകച്ചെങ്കിലും സധൈര്യം സുഹൃത്തിനോട് പറഞ്ഞു, അതെ സിനിമാക്കാര്‍ അങ്ങനെയാണ് അങ്ങനെ എങ്കില്‍ സാധാരണ ജീവിതം അറിയാവുന്ന നീ ഒരു കഥ പറയു .
ശേഷം അയാള്‍ ലാല്‍ ജോസിനോട് ഒരു കള്ളന്റെ കഥ പറഞ്ഞു, അയാളുടെ നാട്ടിലെ എല്ലാവരും ഇഷ്ടപ്പെട്ട ഒരു നാടിന്റെ കള്ളന്റെ കണ്ണീര്‍കഥ, ഒടുവില്‍ അത്മഹത്യ ചെയ്ത അയാളുടെ ജീവിത കഥ പറഞ്ഞ ശേഷം തന്റെ സുഹൃത്ത് വല്ലാതെ കരഞ്ഞുവെന്നും ലാല്‍ ജോസ് പങ്കുവെയ്ക്കുന്നു, ആ കഥയാണ് മീശമാധവന്‍ എന്ന സിനിമയുണ്ടാക്കാന്‍ തനിക്ക് പ്രചോദനമായതെന്നും, അയാള്‍ പറഞ്ഞ കഥയേക്കാള്‍ തന്നെ ആകര്‍ഷിച്ചത് ഒരു കള്ളന്റെ കഥ പറഞ്ഞു തീര്‍ന്നപ്പോഴുണ്ടായ അയാളിലെ വൈകാരികതയാണെന്നും സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസരിക്കവേ ലാല്‍ ജോസ് വ്യക്തമാക്കി.