മീ ടൂ ആരോപണങ്ങള്‍ അന്വേഷിക്കും

ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്വേഷണം നടത്താന്‍ തീരുമാനിച്ചു. വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച് പാതുജനാഭിപ്രായവും സമിതി സ്വരൂപിക്കുമെന്നാണ്? സൂചന. മീ ടുവില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ് അറിയിച്ചത്.
ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലാണ് ഇന്ത്യയില്‍ മീ ടു വിവാദം വീണ്ടും ചൂടു പിടിപ്പിച്ചത്. നടന്‍ നാനാ പടേക്കര്‍ക്കെതിരെയായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി എം.ജെ അക്?ബര്‍ക്കെതിരെയും മീ ടു ആരോപണം ഉയര്‍ന്നു. കേരളത്തില്‍ സിപിഐഎം എംഎല്‍എ മുകേഷിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ ബോളിവുഡില്‍ മീ ടൂ ക്യാംപയിനില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങി. സംവിധായകരായ സാജിദ് ഖാന്‍, സുഭാഷ് ഗായ് എന്നിവര്‍ക്കും നിര്‍മാതാവ് കരിം മൊറാനിക്കും എതിരെയാണ് പുതിയ ആരോപണങ്ങള്‍. അതേസമയം, തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെയെടുത്ത കേസ് ദുര്‍ബലമാണെന്ന് പൊലീസ് വൃത്തങ്ങള്‍തന്നെ സൂചന നല്‍കി.നടി സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതല്‍ സാജിദിന്റെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡല്‍ഹി സ്വദേശിനിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നില്‍ പീഡനം തുറന്നുപറഞ്ഞത്.

സംവിധായകന്‍ സുഭാഷ് ഗേയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നു. മദ്യപിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണം ഒരു സിനിമപ്രവര്‍ത്തകയാണ് പങ്കുവച്ചത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7