രണ്ടാംമൂഴം തിരക്കഥ വിവാദം: നിര്‍മ്മാതാവ് ഡോ.ബിആര്‍ ഷെട്ടിയ്ക്ക് പറയാനുള്ളത്

അബുദാബി: രണ്ടാംമൂഴം തിരക്കഥ എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച പ്രവാസി വ്യവസായി ഡോ. ബി.ആര്‍ ഷെട്ടി.. തിരക്കഥ ആരുടേതാണെന്നത് എന്റെ വിഷയമല്ല. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയാണെന്ന് കരുതുന്നുവെന്നും അദ്ദേഹം മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആയിരം കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ മഹാഭാരതം സിനിമയാക്കാനാണ് ആഗ്രഹിച്ചത്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ പല ഭാഷകളിലായി സിനിമ നിര്‍മ്മിക്കും. ഇക്കാര്യത്തിലൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ല.

ഇതുസംബന്ധിച്ച് ഇപ്പോള്‍ എം.ടി നടത്തിയ പ്രസ്താവനയെ കുറിച്ചും എനിക്ക് അറിയില്ല. ഞാന്‍ ഒരു സിനിമാക്കാരനല്ല. സിനിമാ രംഗത്തെ പൊളിറ്റിക്‌സിനെ കുറിച്ചും എനിക്ക് യാതൊന്നും അറിയില്ല. മഹാഭാരതത്തിന് വേണ്ടി പണം മുടക്കാന്‍ തയ്യാറായ ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഞാന്‍. സിനിമ നിര്‍മ്മാണം എന്റെ ജോലിയല്ല. എന്നാല്‍ മഹാഭാരതം എന്ന മഹത്തായ കൃതിയെ സിനിമയിലൂടെ വരും തലമുറക്ക് വേണ്ടി ചരിത്രമാക്കി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്നം. ആ സ്വപ്ന പദ്ധതിയില്‍ നിന്ന് മാറിയിട്ടില്ല. അത് യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യും.

ഇവിടെ ആരുടെ തിരക്കഥ എന്നത് വിഷയമാവുന്നില്ല. മഹാഭാരതം എന്ന സിനിമയല്ലാതെ രണ്ടാമതൊരു സിനിമ നിര്‍മ്മിക്കുകയുമില്ല. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് ഞാന്‍. ആ ചിന്ത മാത്രമാണ് സിനിമക്ക് പിന്നിലുള്ള പ്രചോദനം’ യു.എ.ഇ ആസ്ഥാനമായ എന്‍.എം.സി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ.ബി.ആര്‍ ഷെട്ടി ഉറച്ച സ്വരത്തില്‍ പറയുന്നു

രണ്ടാമൂഴം നടക്കും! തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍

എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്; രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7