കാഴ്ച തിരിച്ചുകിട്ടും..!!! പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി അമേരിക്കയിലേക്ക്

ഗായിക വൈക്കം വിജയലക്ഷ്മി പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ പുതിയ ചികിത്സാ രീതികളൊക്കെ വരുന്നുണ്ട്. ഇപ്പോള്‍ തന്നെ നല്ല മാറ്റം തോന്നുന്നുണ്ട്. ആ വെളിച്ചമൊക്കെ കാണാമെനിക്ക്.’ വിജയലക്ഷ്മി പറഞ്ഞു. ഒക്ടോബര്‍ 22നാണ് വിജയലക്ഷ്മിയുടെ വിവാഹം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തും.

‘രണ്ടു വര്‍ഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.

മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രിയും ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്ന് വിവാഹം തീരുമാനിച്ച വേളയില്‍ വിജയലക്ഷ്മി പറഞ്ഞിരുന്നു.

അനൂപിനെ ഇഷ്ടപ്പെടാനുള്ള കാരണത്തെക്കുറിച്ചും വിജയലക്ഷ്മി പറയുന്നു. ”നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റെ. നല്ല മനസ്സിന്റെ ഉടമയാണ്. ഞങ്ങള്‍ തമ്മില്‍ നല്ല മനപ്പൊരുത്തമാണ്. ഒരേ സ്വഭാവക്കാരുമാണ്.”
‘പാട്ടും തമാശയുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. നിരവധി സിനിമാതാരങ്ങളെയൊക്കെ അനുകരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ അനുകരിച്ചപ്പോള്‍ ഞാനങ്ങ് വീണുപോയി, ചിരിച്ചുകൊണ്ട് വിജയലക്ഷ്മി പറഞ്ഞു. ”എന്റെ ശബ്ദവും ചിരിയുമെല്ലാം ചേട്ടന്‍ നന്നായി അനുകരിച്ചു. എന്റെ പാട്ടും മിമിക്രിയും ഗായത്രിവീണയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടമാണ്. ശബ്ദം ശ്രദ്ധിക്കണമെന്നൊക്കെ പറയും. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട എന്ന് പറയും. 365 ദിവസവും ഹാപ്പി ആയി അടിച്ചുപൊളിക്കിരിക്ക് എന്നൊക്കെ പറയും.”

Similar Articles

Comments

Advertismentspot_img

Most Popular